പതിനാഞ്ചാമത് ഗില്ഗാൽ ബിബ്ലിക്കൽ സെമിനാരി ബിരുദദാന ചടങ്ങ് ഷാർജയിൽ നടന്നു
ഷാർജ: ഗില്ഗാൽ ബിബ്ലിക്കൽ സെമിനാരി പതിനാഞ്ചാമത് ബിരുദദാനം ഡിസംബർ മാസം ഒന്നാം തിയതി 7:30 പിഎം നു ഷാർജ വർഷിപ്പ് സെന്ററിൽ നടന്നു. നയനാന്ദകരമായ മാർച്ച് പാസ്റ്റോടെ ആരംഭിച്ച ചടങ്ങിൽ സെമിനാരി പ്രിൻസിപ്പാൾ ഡോ. റ്റി. എം. ജോയൽ വിശിഷ്ട അതിഥികളെ സദസിനു പരിചയപ്പെടുത്തി. ചർച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ബിഷപ് റവ. വൈ റെജി ആശംസാ സന്ദേശം നല്കിയനന്തരം ഡീൻ ഓഫ് സ്റ്റുഡന്റസ് റവ. ഗ്ലാഡ്‌സൺ വർഗീസ് സെമിനാരിയെപ്പറ്റി ലഘു വിവരണം നൽകി.
എഫെസ്യർ 2:14 “. അവൻ നമ്മുടെ സമാധാനം; അവൻ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്താൽ നീക്കി വേർപ്പാടിന്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞു” എന്ന തീം അസ്പദ്ധീകരിച്ച് റവ. റേ. ഗാലിയ മുഖ്യ സന്ദേശം നൽകി.
തിങ്ങി നിറഞ്ഞ സദസിൽ അക്കാദമിക് ഡീൻ റവ. സുനീഷ് ജോൺസൺ ബിരുദദാരികളെ പരിചയപ്പെടുത്തുകയും, സെമിനാരി പ്രസിഡണ്ട് ഡോ. കെ. ഓ. മാത്യു ബിരുദധാനം നടത്തുകയും ചെയ്തു. അഡ്മിനിസ്ട്രേറ്റർ റവ. ജോസഫ് കോശി വ്യക്തിഗത അക്കാദമിക അവാർഡുകൾ പ്രഖ്യാപിച്ചു.ഗ്രാഡുവേറ്റ് ചെയ്ത വിദ്യാർത്ഥികളേ ഡോ. ജറാൾഡ് ലോങ്‌ഹോൺ പ്രാർത്ഥിച്ച് അനുഗ്രഹിച്ചു.
രജിസ്ട്രാർ സിസ്റ്റർ നിഷ നൈനാൻ, അസ്സോസിയേറ്റ് റെജിസ്ട്രർ സിസ് എലിസബത്ത് സുനീഷ് എന്നിവരുടെ നേതൃത്വത്തിൽ ഗ്രാജുവേഷന് വിപുലമായ ക്രമീകരണങ്ങൾ ആണ് ഒരുക്കിയിരുന്നത്.
ഐപിസി ജനറൽ വൈസ് പ്രസിഡന്റ് ഡോ. വിൽസൺ ജോസഫിനേ കൂടാതേ നിരവധി ദൈവദാസന്മാർ ഇതര സഭകളിൽ നിന്ന് സംബന്ധിച്ചു.