ഐ.പി.സി ഹെബ്രോന്‍ ഹൂസ്റ്റണ്‍ ഗോള്‍ഡന്‍ ജൂബിലിക്ക് ഇന്ന് തുടക്കം

ഹൂസ്റ്റണ്‍: ഐ.പി.സി ഹെബ്രോന്‍ ഹൂസ്റ്റണ്‍ സഭയുടെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ഡിസംബര്‍ 9 ശനിയാഴ്ച (ഇന്ന് )വൈകിട്ട് 6.30 തുടക്കമാകുന്നു.

ഐ.പി.സി ഹെബ്രോന്‍ സഭയില്‍ നടത്തപ്പെടുന്ന കിക്കോഫ് മീറ്റിംഗില്‍ മുഖ്യാതിഥിയായി ഗ്രാമി അവാര്‍ഡ് ജേതാവും പ്രശസ്ത ക്രിസ്തീയസംഗീത ഗ്രൂപ്പായ മാവറിക് സിറ്റി മ്യൂസികിന്‍റെ ഗായിക മേരിആന്‍ ജോര്‍ജും, ബാന്‍ഡും സംഗീതശുശ്രൂഷ നിര്‍വ്വഹിക്കുന്നു. സീനിയര്‍ പാസ്റ്റര്‍ റവ. ഡോ. വില്‍സന്‍ വര്‍ക്കി ഗോള്‍ഡന്‍ ജൂബിലി പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനം നിര്‍വ്വഹിക്കും.

കണ്‍വീനേഴ്സ് ബ്രദര്‍ കെ. എ. തോമസും, ബ്രദര്‍ റ്റിജു തോമസും ഗോള്‍ഡന്‍ ജൂബിലിയെക്കുറിച്ച് വിശദവിവരങ്ങള്‍ യോഗത്തില്‍ അവതരിപ്പിക്കുന്നതാണ്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ വിവിധ പദ്ധതികളാണ് സുവര്‍ണ്ണ ജൂബിലി വര്‍ഷത്തേക്ക് ക്രമീകരിക്കുന്നത്. അമ്പത് വര്‍ഷം നടത്തിയ ദൈവത്തിന്‍റെ വിശ്വസ്തതയ്ക്ക് നന്ദി അര്‍പ്പിക്കുക എന്നതാണ് സുവര്‍ണ്ണജൂബിലി വര്‍ഷത്തിന്‍റെ ലക്ഷ്യം.

1974 ഒക്ടോബറില്‍ ചുരുക്കം ചില കുടുംബങ്ങളുമായി ആരംഭിച്ച ഐ.പി.സി ഹെബ്രോന്‍ ഹൂസ്റ്റണ്‍ മലയാളി പെന്തക്കോസ്തു സമൂഹത്തിന്‍റെ കഴിഞ്ഞ 50 വര്‍ഷത്തെ ചരിത്രത്തോടൊപ്പം നിറഞ്ഞുനിന്ന സഭയാണ്. ലോകസുവിശേഷീകരണത്തിനും, സഭകള്‍ സ്ഥാപിക്കുന്നതിനും, പെന്തക്കോസ്തു സമൂഹത്തിന്‍റെ വളര്‍ച്ചയ്ക്കും, സാമൂഹിക സേവനത്തിനും, ഐ.പി.സി സഭകളുടെ ആഗോള വിശാലതയ്ക്കും ഐ.പി.സി ഹെബ്രോന്‍ ഹൂസ്റ്റണ്‍ സഭ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.

ഹൂസ്റ്റണിലും പരിസര പ്രദേശളിലുമുള്ള വിവിധ ക്രൈസ്തവസഭകളുടെ ശുശ്രൂഷകന്മാരും, വിശ്വാസികളും യോഗത്തില്‍ പങ്കെടുക്കും.

വാർത്ത: ജോഷിന്‍ ദാനിയേല്‍ (സെക്രട്ടറി)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply