ഐപിസി ബഹ്‌റൈൻ റീജിയൻ സംയുക്ത ആരാധന 2023
മനാമ: ഐ പി സി ബഹ്‌റൈൻ റീജിയൻറെ സംയുക്ത ആരാധന ഡിസംബർ 15 നു വൈകിട്ടു 07 : 30 മണിക്ക് സെന്റ് ക്രിസ്റ്റഫർ എഎം ഹാളിൽ വെച്ചു നടത്തപ്പെടുന്നു. പ്രസ്‌തുത മീറ്റിംഗിൽ ഐപിസി ബഹ്‌റൈൻ റീജിയൻ പ്രസിഡന്റ് പാസ്റ്റർ കെ എം ജോർജ് നേതൃത്വം നൽകും.
റീജിയൻ ക്വയർ സംഗീത ശുശ്രുഷ നിർവഹിക്കുകയും ഐപിസി ബഹ്‌റൈൻ റീജിയൻ കമ്മിറ്റി മീറ്റിംഗിന് നേതൃത്വം നൽകുകയും ചെയ്യും. പ്രസ്‌തുത മീറ്റിംഗിലേക്കു ഏവരെയും സ്വാഗതം ചെയുന്നതായി ഭാരവാഹികൾ അറിയിച്ചു.