“മാധ്യമ പ്രവർത്തനത്തിൽ വേണ്ടത് കടുകുമണിപ്പോലുള്ള വിശ്വാസം”

ഐപിസി ഗ്ലോബൽ മീഡിയ യുഎഇ ചാപ്റ്റർ വാർഷിക യോഗത്തിന് അനുഗ്രഹീത സമാപ്തി

ഷാർജ: അവിശ്വാസത്തിന് ഒരു തരിമ്പുപ്പോലും ഉള്ളിൽ സ്ഥാനമില്ലാത്തതാകണം യഥാർത്ഥ മാധ്യമ പ്രവർത്തനമെന്ന് യുഎഇ യിലെ ആദ്യ ഇന്ത്യൻ ചാനലായ എൻ ടിവിയുടെ ചെയർമാൻ മാത്തുക്കുട്ടി കടോൺ പ്രസ്താവിച്ചു.
ഡിസംബർ 2 ന് ഷാർജ വർഷിപ് സെന്ററിൽ നടന്ന
ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്റർ വാർഷിക യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കടുകുമണിക്ക് വലിപ്പ ചെറുപ്പം ഇല്ലാത്തതുപോലെ എല്ലാ മനുഷ്യരും വേർതിരിവില്ലാത്തവർ ആകണം. മറ്റേത് ധാന്യമെടുത്താലും എയർ ക്യാവിറ്റിയുണ്ട്. എന്നാൽ കടുകുമണിയിൽ അതില്ല.
മാധ്യമ പ്രവർത്തനത്തിൽ വേണ്ടത് കടുകുമണിപ്പോലുള്ള വിശ്വാസ്യതയാകണമെന്നും മാത്തുക്കുട്ടി കടോൺ പറഞ്ഞു .

ഡിസംബർ 2 ന് ഷാർജ വർഷിപ്പ്‌ സെന്ററിൽ നടന്ന യോഗത്തിൽ ചാപ്റ്റർ പ്രസിഡന്റ്‌ പി സി ഗ്ലെന്നി അധ്യക്ഷത വഹിച്ചു.
ഐപിസി യുഎഇ റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ വിൽ‌സൺ ജോസഫ് ഉദ്ഘാടനം ചെയ്തു. മലയാള മനോരമ ദുബായ് ചീഫ് റിപ്പോർട്ടർ മിന്റു പി ജേക്കബ്, ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ എന്നിവർ പ്രസംഗിച്ചു. തോന്നക്കൽ പുരസ്ക്കാരം ഡോ. എബി പി മാത്യുവിനുവേണ്ടി സഹോദരൻ ലാൽ മാത്യു ഏറ്റുവാങ്ങി. പാസ്റ്റർ ജോൺ വർഗീസ് അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. തോമസ് തോന്നക്കൽ അനുസ്മരണം മജോൺ കുര്യൻ നടത്തി. റോജിൻ പൈനുംമൂട്, പാസ്റ്റർമാരായ പി എം സാമുവേൽ, ഷൈനോജ് നൈനാൻ, ഡിലു ജോൺ, ഷിബു വർഗീസ്, ഡോ. റോയി ബി കുരുവിള, സിസ്റ്റർ ബിനു തോമസ് എന്നിവർ ആശംസകൾ അറിയിച്ചു. മെർലിൻ ഷിബു, ജിതിൻ ഹരി, കെരൻ സാറ ജോൺ എന്നിവർ ഗാനങ്ങൾ ആലപിച്ചു. കൊച്ചുമോൻ ആന്താര്യത്ത് യോഗ നടപടികൾ നിയന്ത്രിച്ചു.
പാസ്റ്റർമാരായ സൈമൺ ചാക്കോ, പി യു ബെന്നി എന്നിവർ പ്രാർത്ഥന നയിച്ചു. ആന്റോ അലക്സ്‌
സ്വാഗതവും നെവിൻ മങ്ങാട്ട് നന്ദിയും പറഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply