ഇംഗ്ലണ്ടിലെ ലെച്വർത്തിൽ ചർച്ച് ഓഫ് ഗോഡിന്റെ പ്രവർത്തനം ആരംഭിക്കുന്നു
ഇംഗ്ലണ്ട്: ലണ്ടൻ പട്ടണത്തിന്റെ സമീപ പട്ടണമായ ലെച്വർത്തിൽ ലെച്വർത്ത് ഗാർഡൻ സിറ്റി ചർച്ച് ഓഫ് ഗോഡ് എന്ന പേരിൽ ചർച്ച് ഓഫ് ഗോഡിന്റെ പ്രവർത്തനം ആരംഭിക്കുന്നു. ഹെർട്ഫോർഡ്ഷെയർ ബെഡ്ഫോർഡ്ഷെയർ എന്നീ കൗണ്ടികളിലുള്ള പട്ടണങ്ങളിൽ ജോലിക്കായോ പഠനത്തിനായോ എത്തുന്നവർക്ക് ആത്മനിറവിലുള്ള ആരാധനയ്ക്കും അനുഗ്രഹിക്കപ്പെട്ട കൂട്ടായ്മകൾക്കുമായി ഡിസംബർ 3 ഞാറാഴ്ച മുതൽ ലെച്വർത്ത് ഗാർഡൻ സിറ്റി ചർച്ച് ഓഫ് ഗോഡ് (Letchworth Garden City Church of God) പ്രവർത്തനമാരംഭിക്കുന്നു.
ഡിസംബർ 3ന് സഭയുടെ പ്രവർത്തനങ്ങളുടെ ഉത്ഘാടനം ചർച്ച് ഓഫ് ഗോഡ് യൂ കെ നാഷണൽ ഓവർസിയർ റവ. ഡോ. ജോ കുര്യൻ പ്രാർത്ഥിച്ചു നിർവഹിക്കുന്നതും ചർച്ച് ഓഫ് ഗോഡ് യൂ.എ.ഇ നാഷണൽ ഓവർസിയർ റവ. ഡോ. കെ ഓ മാത്യു ദൈവസഭക്ക് ആശംസാ സന്ദേശം അറിയിക്കുന്നതുമാണ്. തുടർന്നുള്ള എല്ലാ ഞാറാഴ്ചകളിലും ഉച്ചയ്ക്ക് 1 മണി മുതൽ 3 മണി വരെ സഭായോഗം ഉണ്ടായിരിക്കുന്നതാണ്. പാസ്റ്റർ റോയ്‌മോൻ കെ ജോർജ്ജ് ശുശ്രൂഷകൾക്കു നേതൃത്വം നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 07718 822229 (പാസ്റ്റർ റോയ്‌മോൻ കെ ജോർജ്ജ്).