QMPC വി.ബി.എസ് നവംബർ 14 മുതൽ

ദോഹ: ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷൻ നടത്തുന്ന വി.ബി.എസ് 2023 നവംബർ 14 മുതൽ 18 വരെ റിലീജിയസ് കോംപ്ലക്സിലെ ബിൽഡിംഗ് നമ്പർ രണ്ടിലുള്ള എട്ട് ഹോളുകളിലായി നടക്കും.

KIDS, UNO, DIO, TRIO, TEENS എന്നീ ഗ്രൂപ്പുകളിലായി അറുന്നൂറോളം കുഞ്ഞുങ്ങൾ വി.ബി.എസിൽ പങ്കെടുക്കും.

പാസ്റ്റർ റെന്നി വെസ്ലിയുടെ നേതൃത്വത്തിലുള്ള ട്രാൻസ്ഫോർമേഴ്‌സ് ടീമിനോടൊപ്പം QMPC യിലുള്ള സഭകളിലെ അറുപതോളം അധ്യാപകരും JESUS, MY അന്ചൊര് എന്ന തീമിനെ ആസ്പദമാക്കി ക്ലാസ്സുകൾ എടുക്കും.

എല്ലാ ദിവസവും മാതാപിതാക്കൾക്ക് വേണ്ടി പ്രത്യേക സെഷൻ ഉണ്ടായിരിക്കും. പാസ്റ്റർ ദിലു ജോൺ ദുബായ്, പാസ്റ്റർ റെന്നി വെസ്ലി എന്നിവർ ക്ലാസ്സുകൾ എടുക്കും.

പാസ്റ്റർ പി. കെ. ജോൺസൺ (QMPC പ്രസിഡൻ്റ്), പാസ്റ്റർ വിപിൻ സി. കുര്യൻ (VBS കോർഡിനേറ്റർ) തുടങ്ങിയവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like
Leave A Reply