പാലാ: ഐപിസി പെനിയേൽ ചേർപ്പുങ്കൽ സഭയിൽ നിന്ന് കോഴിക്കോട്ടേക്ക് ശവസംസ്കാര ശശ്രൂഷയ്ക്ക് പോയവർ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരണമടഞ്ഞു, ബാക്കി ഉള്ളവർ ഗുരുതരാവസ്ഥയിൽ ആയിരിക്കുന്നു. സാലിയ(60) ആണ് മരിച്ചത്. അപകടത്തിൽ മരണമടഞ്ഞ സാലിയയുടെ മരുമകൻ സൗദിയിൽ വച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ സംസ്കാര ശുശ്രൂഷയ്ക്കായി പോകവെയാണ് മറ്റൊരു ദുരന്തം കൂടി ആ കുടുംബത്തെ തേടിയെത്തിയത്.
മൂന്നുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. മറ്റുള്ളവര്‍ വടകര ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച സാലിയയുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. എല്ലാവരുടെയും പ്രത്യേക പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.






- Advertisement -