അജ്മാനിൽ റൂബന്‍ പൗലോസ് (17) കെട്ടിടത്തിൽ നിന്നും വീണ് മരണമടഞ്ഞു

അജ്‌മാൻ : അജ്മാന്‍ ഗ്ലോബല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്ലസ് റ്റു വിദ്യാര്‍ത്ഥിയും, കൊല്ലം കുണ്ടറ സ്വദേശി അജ്മാനില്‍ സംരംഭകനായ പൗലോസ് ജോര്‍ജിന്റെയും, ദുബായ് അല്‍ തവാറില്‍ നഴ്‌സായ ആശാ പൗലോസിന്റെയും മകൻ റൂബന്‍ പൗലോസാണ് (സച്ചു – 17 ) അജ്മാനിൽ കെട്ടിടത്തില്‍ നിന്ന് വീണ് മരണമടഞ്ഞു.

News Middle Advt Banner

ഒക്ടോബർ 23 തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മൃതദേഹം കെട്ടിടത്തിന് താഴെ കണ്ടെത്തിയത്. ചേംബര്‍ ഓഫ് കൊമേഴ്‌സിന് അടുത്തുള്ള ആറ് നില കെട്ടിടത്തിലെ ആറാം നിലയില്‍ നിന്നാണ് വീണത്. കെട്ടിടത്തില്‍ നിന്ന് എങ്ങനെയാണ് വീണതെന്ന കാര്യത്തിൽ വ്യക്തതയില്ല. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സഹോദരിമാര്‍: രൂത്ത്, റുബീന. സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading