കുഞ്ഞുങ്ങളെ അരുംകൊല ചെയ്ത് ഹമാസ്: കൊല്ലപ്പെട്ടത് 40 കുഞ്ഞുങ്ങള്‍
ടെല്‍ അവീവ്: കുഞ്ഞുങ്ങളെ അരുംകൊല ചെയ്ത് ഹമാസ് ഭീകരരുടെ ക്രൂരത. തെക്കൻ ഇസ്രയേലിലെ കിബ്ബ്യൂട്ട്സില്‍ വീടുകളില്‍ കയറി കുഞ്ഞുങ്ങളെ തലയറുത്ത് കൊന്ന് മുഴുവൻ കുടുംബങ്ങളെയും വെടിവച്ച് കൊല്ലുന്ന ഭീകരത ലോകത്തെ ഞെട്ടിച്ചു.
തോക്കുകളും ഗ്രനേഡുകളുമായി 70-ഓളം ഹമാസ് ഭീകരര്‍ കിബ്ബ്യൂട്ട്സിലേക്ക് ഇരച്ചുകയറുകയായിരുന്നു. അവര്‍ മുന്നില്‍പ്പെട്ടവരെയെല്ലാം കൊന്നു. കുറഞ്ഞത് 40 കുഞ്ഞുങ്ങളെയെങ്കിലും ഹമാസ് ഭീകരര്‍ കൊന്നതായാണ് റിപ്പോര്‍ട്ട്.
നിമിഷനേരം കൊണ്ടു ഇവിടം ശ്മാശാന ഭൂമിയായി. ഇന്നലെ ഇസ്രയേല്‍ സൈനികര്‍ നടത്തിയ തെരച്ചിലിലാണ് വീടുകളില്‍ കുട്ടികളടക്കം കൂട്ടക്കൊല ചെയ്യപ്പെട്ടത് കണ്ടത്. ഇസ്രയേലില്‍ കടന്നു കയറി ആക്രമണം തുടങ്ങിയതും മുതല്‍ ഭീകരര്‍ നടത്തിയ നിഷ്ഠൂരമായ പ്രവൃത്തികളുടെ അടയാളമായി തല വെട്ടിമാറ്റിയ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍. ഇതൊരു യുദ്ധമല്ല, യുദ്ധക്കളവുമല്ല. കൂട്ടക്കൊലയാണ്, ഭീകര പ്രവര്‍ത്തനമാണ്. ഇസ്രായേല്‍ മേജര്‍ ജനറല്‍ ഇറ്റായി വെറൂവ് പറഞ്ഞു. ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത കാര്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.