ഇന്റർ ചർച്ച് ഗ്രൂപ്പ് സോങ് കോമ്പറ്റീഷൻസ് 2023
കാനഡയിലെ ഹാമിൽട്ടൺ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗുഡ് വിഷൻ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ഇന്റർ ചർച്ച് ഗ്രൂപ്പ് സോങ് കോമ്പറ്റീഷൻ ഒക്ടോബർ 14 ശനിയാഴ്ച 2 ന് ഇമ്മാനുവേൽ ക്രിസ്ത്യൻ റീഫോമ്ഡ് ചർച്ച് ഹാമിൽട്ടണിൽ
നടക്കും.
13 വയസ്സ് വരെയുള്ള കുട്ടികൾക്കായി ഇംഗ്ലീഷ് ഗ്രൂപ്പ് സോങ്.
മുതിർന്നവർക്കായി മലയാളം ഗ്രൂപ്പ് സോങ്ങും ക്രമീകരിച്ചിരിക്കുന്നു. ഒരു ഗ്രൂപ്പിൽ 5 മുതൽ 10 പേർക്ക് വരെ പങ്കെടുക്കാവുന്നതാണ്.
പങ്കെടുക്കുന്നവർക്ക് പേര് രജിസ്ട്രേഷൻ ചെയ്യാനുള്ള അവസാന തീയതി സെപ്തംബർ 30 വരെ മാത്രം .
ടൊറോൻ്റോയിലും സമീപ പ്രദേശങ്ങളിലും ഉള്ള വിവിധ മലയാളി സഭകൾ പങ്കെടുക്കും എന്ന് ഗുഡ് വിഷൻ മിനിസ്ട്രീസ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം തോമസ് അറിയിച്ചു.