ന്യൂനപക്ഷ സംരക്ഷണത്തിന്‌ 
ഇരട്ടിശ്രമം വേണം; ഇന്ത്യയോട്‌ യുഎൻ

ജനീവ: ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഇരട്ടി ശ്രമം നടത്തണമെന്ന്‌ കേന്ദ്രസർക്കാരിനോട്‌ യുഎൻ മനുഷ്യാവകാശ കൗൺസിൽ മേധാവി വോൾക്കർ ടർക്ക്‌. നാലുമാസമായി തുടരുന്ന മണിപ്പുർ കലാപവും, നൂഹിലെ വര്‍​ഗീയ കലാപവും ചൂണ്ടിക്കാട്ടിയാണ് പരാമർശം. യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ അമ്പത്തിനാലാം സെഷന്റെ ഉദ്‌ഘാടനപ്രസം​ഗത്തിലാണ് ഇന്ത്യയിലെ സ്ഥിതി അദ്ദേഹം വിവരിച്ചത്.

‘ഇന്ത്യയിൽ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾ നിരന്തരം ആക്രമിക്കപ്പെടുകയും വിവേചനങ്ങൾ നേരിടുകയുമാണ്‌. മുസ്ലിമുകളാണ്‌ ഏറ്റവുമധികം ആക്രമണങ്ങൾക്ക്‌ ഇരയാകുന്നത്‌. ഏറ്റവുമൊടുവിലേതാണ്‌ ഹരിയാനയിലെ ഗുരുഗ്രാമിലുണ്ടായ അതിക്രമം’–- അദ്ദേഹം പറഞ്ഞു.

‘മണിപ്പുരിൽ 200ൽപ്പരം ആളുകൾ കൊല്ലപ്പെടുകയും എഴുപതിനായിരത്തിലേറെപ്പേർക്ക്‌ പലായനം ചെയ്യേണ്ടിയും വന്നു. അസഹിഷ്ണുത, വിദ്വേഷപ്രസംഗങ്ങൾ, മതതീവ്രവാദം, വിവേചനങ്ങൾ എന്നിവയ്ക്കെതിരെ സർക്കാർ ഫലപ്രദമായി നടപടിയെടുക്കണം. ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിനായി ഇരട്ടിശ്രമം നടത്തുകയും വേണം’–- അദ്ദേഹം പറഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply