യുപിഎഫ് ഫുജൈറ, കെ ഈ യുഎഇ ചാപ്റ്റർ സംയുക്ത സ്റ്റുഡന്റസ് & പേരെന്റ്സ് റിട്രീറ്റ് നാളെ

ഫുജൈറ : യുപിഎഫ് ഈസ്റ്റേൺ റീജിയൻ ഫുജൈറയും ക്രൈസ്തവ എഴുത്തുപുര യുഎഇ ചാപ്റ്റർ പ്രൊജക്റ്റ് ടീമും സംയുക്തമായി ഒരുക്കുന്ന സ്റ്റുഡന്റ് ആൻഡ് പേരെന്റ്സ് റിട്രീറ്റ്,2023 സെപ്റ്റംബർ 9 ശനിയാഴ്ച രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് ഹാൾ അൽഹയാൽ ഫുജൈറയിൽ വച്ച് നടത്തപ്പെടും. പ്രസ്തുത മീറ്റിംഗിൽ സോഷ്യൽ അവയർനസ് ക്ലാസുകൾ, പപ്പറ്റ് ഷോ , വിവിധ ആക്ടിവിറ്റികൾ, കുഞ്ഞുങ്ങൾക്ക് വേണ്ടിയും മുതിർന്നവർക്ക് വേണ്ടിയും പ്രത്യേക ഇൻട്രാക്ഷൻ സെക്ഷനുകൾ, ആരാധന തുടങ്ങിയവയും ഉണ്ടായിരിക്കും. വിവിധ സെക്ഷനുകൾക്ക് സുവിശേഷകൻ അനിൽ ഇലന്തൂർ (ഡയറക്ടർ എക്സൽ വിബിഎസ്), പാസ്റ്റർ റിബി കെന്നത്ത്,  ക്രിസ്റ്റി ചെറിയാൻ തുടങ്ങിയവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like
Leave A Reply