ഐ.പി.സി നോർത്ത് അമേരിക്കൻ മിഡ്-വെസ്റ്റ് റീജിയൻ കൺവെൻഷന് അനുഗ്രഹീത സമാപ്തി

ഒക്ലഹോമ പട്ടണത്തിലെ ഐ.പി.സി ഹെബ്രോൻ സഭയിൽ സെപ്റ്റംബർ 1 മുതൽ 3 വരെ നടന്ന കൺവെൻഷൻ റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഷിബു തോമസ് ഉൽഘാടനം ചെയ്തു. ഈ സമ്മേളനത്തിൽ പാസ്റ്റർ ജേക്കബ് മാത്യു, ഫ്ലോറിഡ മുഖ്യ സന്ദേശം നൽകി. കൂടാതെ പാസ്റ്റർമാരായ ജെയിംസ് ജോർജ്, തോമസ് ഇടുക്കുള, വിൽ‌സൺ വർക്കി, ജെയിംസ് വർഗീസ്, ജെയിംസ് പോന്നോലിൽ തുടങ്ങിയവർ വിവിധ യോഗങ്ങളിൽ സംസാരിച്ചു. പാസ്റ്റർമാരായ പി.സി. വർഗീസ്, കെ. പി. മാത്യു, ഷാജി ഡാനിയേൽ എന്നിവർ വിവിധ യോഗങ്ങളിൽ അദ്ധ്യക്ഷത വഹിച്ചു.

News Middle Advt Banner

യുവജനങ്ങളുടെ സമ്മേളനത്തിൽ സുവിശേഷകൻ ആൽവിൻ ഉമ്മൻ പ്രസംഗിച്ചു. ശനിയാഴ്ച നടന്ന സഹോദരിമാരുടെ കൂട്ടായ്മയിൽ ഡോക്ടർ ജെപ്സിൻ മാലിയിൽ ശുശ്രൂഷിച്ചു. ശനിയാഴ്ച പകൽ നടന്ന പി വൈ പി എ താലന്ത് പരിശോധനയിൽ ഐ.പി.സി ഹെബ്രോൻ ഹൂസ്റ്റൺ ജേതാക്കളായി. ഐ.പി.സി എബനേസർ ഒക്ലഹോമ രണ്ടാം സ്ഥാനം കരസ്ഥമാക്കി. വോളിബോൾ ടൂർണ്ണമെന്റിൽ ഐ.പി.സി ഹെബ്രോൻ ഡാളസ് വിജയിച്ചു. അടുത്ത വർഷത്തെ മിഡ്-വെസ്റ്റ് റീജിയൻ കൺവെൻഷൻ ഡാളസ് പട്ടണത്തിൽ വെച്ച് ആഗസ്ത് 30 മുതൽ സെപ്റ്റംബർ 1 വരെ നടത്തെപ്പെടും. | വാർത്ത -ഫിന്നി രാജു ഹൂസ്റ്റണ്

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading