ചർച്ച് ഓഫ് ഗോഡ് നോർത്ത് മലബാർ സോൺ സൺഡേസ്കൂൾ ക്യാമ്പ് സമാപിച്ചു
കണ്ണൂർ: പരിയാരം ചർച്ച് ഓഫ് ഗോഡ് മൗണ്ട് പാരാൻ ബൈബിൾ സെമിനാരിയിൽ വച്ച് സൺഡേസ്കൂൾ നോർത്ത് മലബാർ മേഖല അദ്ധ്യാപക, വിദ്ധ്യാർത്ഥി ക്യാമ്പ് ഓഗസ്റ്റ് 30, 31 തീയതികളിൽ നടന്നു. സൺഡേസ്കൂൾ മേഖല പ്രസിഡണ്ട് പാസ്റ്റർ സി. ഐ തോമസിന്റെ അധ്യക്ഷതയിൽ മേഖലാ ഡയറക്ടർ പാസ്റ്റർ ബിനു പി. ജോർജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
മേഖലാ സെക്രട്ടറി പാസ്റ്റർ പ്രസാദ് ആൻഡ്രൂസ് നേതൃത്വത്തിൽ പാസ്റ്റർ പ്രിൻസ് സൈമൺ, ബാബു ചന്ദ്രൻ, പാസ്റ്റർ ഹരിദാസ്, സെന്റർ പാസ്റ്റർമാരായ ജെയ്സൺ തോമസ്, ഡിങ്കർ ആർ, കെ.വി മാത്യു എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. സലിൻ ജോസ് പാസ്റ്റേഴ് സാം ജി എസ്, സാംസൺ പി.ബി, വിനീഷ് കെ എം, അരുൺ ജികെ, ബോർഡ് മെമ്പർ പാസ്റ്റർ ഫിന്നി ഏബ്രഹാം, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാലു വർഗീസ് എന്നിവർ ക്ലാസുകൾ എടുത്തു. മേഖല ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഷൈജൻ ഇ.ഡി നന്ദി അറിയിച്ചു.


- Advertisement -

Comments are closed.