ആമേൻ 2023 – പി വൈ പി എ വാളകം സെൻ്റർ യൂത്ത് കോൺഫറൻസും നഴ്സിംഗ് സ്കോളർഷിപ് വിതരണവും നടന്നു

പി വൈ പി എ വാളകം സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ‘ആമേൻ 2023’ യൂത്ത് കോൺഫറൻസ് അനുഗ്രമായി നടന്നു. ഓഗസ്റ്റ് 29 ചൊവ്വ രാവിലെ 9ന് തുടങ്ങിയ മീറ്റിംഗിൽ 150ഓളം യുവജനങ്ങൾ പങ്കെടുത്തു. ബ്രദർ ജോയൽ പടവത്ത് ആരാധന ലീഡ് ചെയ്യുകയും പാസ്റ്റർ റെജി നാരായണൻ മുഖ്യ സന്ദേശം നൽകുകയും ചെയ്തു. വൈകിട്ട് 6 മുതൽ 9 വരെ നടന്ന പൊതുയോഗത്തിൽ 400 ഓളം ദൈവമക്കൾ പങ്കെടുത്തു. എബ്ബേസ് ജോയ് ആരാധന ലീഡ് ചെയ്യുകയും പാസ്റ്റർ പ്രിൻസ് തോമസ് റാന്നി മുഖ്യ സന്ദേശം നൽകുകയും ചെയ്തു. പി വൈ പി എ വാളകം സെൻ്ററിൻ്റെ നഴ്സിംഗ് സ്കോളർഷിപ് ആയി 2 ലക്ഷം രൂപ 2 വിദ്യാർത്ഥികൾക്കായി വിതരണം ചെയ്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading