പി വൈ പി എ കൊട്ടാരക്കര സെന്റർ: യുവജന ക്യാമ്പ് ആഗസ്റ്റ് 28 മുതൽ

കൊട്ടാരക്കര: കൊട്ടാരക്കര സെന്റർ പി വൈ പി എയുടെ യുവജന ക്യാമ്പ് ആഗസ്റ്റ് 28, 29, 30 തീയതികളിൽ കലയപുരം TIM ബൈബിൾ കോളേജിൽ വച്ച് നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ എ. ഓ. തോമസ് കുട്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

ലൂക്കോസ് 15:24,32 വാക്യങ്ങൾ ആസ്പദമാക്കി ‘റസ്റ്റോറേഷൻ’ വീണ്ടും ജീവിക്കുക (Back to life again) എന്നതാണ് ഈ ക്യാമ്പിന്റെ ചിന്താവിഷയം. പാസ്റ്റർ കെ എസ് ജോൺ ചിന്താവിഷയം അവതരിപ്പിക്കുകയും, തുടർന്ന് ഡോ രാജു എം തോമസ്, പാസ്റ്റർ റോയി മാത്യു ബാംഗ്ലൂർ, ഇവ. ഷിബിൻ ജി സാമുവേൽ, പാസ്റ്റർ.അഭിമന്യു അർജുൻ, ബ്രദർ.ബ്ലെസ്സൻ മാത്യു എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകുകയും ചെയ്യും.

പാസ്റ്റർ അൻസൺ പി മാത്യു, പാസ്റ്റർ സാം മാത്യു, പാസ്റ്റർ അനീഷ് തോമസ് എന്നിവർ വിവിധ സെക്ഷനുകളിൽ ക്ലാസ്സുകൾ നയിക്കുകയും ചെയ്യും. പാസ്റ്റർ സ്റ്റാൻലി എൽ ജെ, പാസ്റ്റർ അനിൽ അടൂർ, ബ്രദർ ബിജു ഡാനിയൽ (പവർ വിഷൻ) ബ്രദർ ലിജിൻ രാജ്, ബ്ലെസ്സന്‍ കെ ആർ, ജെരമ്യ, ജെഫിൻ ബി ജോർജ് , ആഗ്നസ് എൽസ മാത്യു, മെറിൻ റെജി എന്നിവർ സംഗീത ശുശ്രൂഷയ്ക്കു നേതൃത്വം നൽകും.

സെന്റർ പി വൈ പി എ എക്സിക്യൂട്ടീവ്, കമ്മറ്റി മെമ്പേഴ്സ്, ക്യാമ്പ് ജനറൽ കൺവീനയ്സ്, ജോയിൻ കൺവീനർ എന്നിവർ അടങ്ങുന്ന സമിതി ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading