ചർച്ച് ഓഫ് ഗോഡ് മുൻ ഓവർസീർ പാസ്റ്റർ കെ സി ജോൺ നിത്യതയിൽ ചേർക്കപ്പെട്ടു
തിരുവല്ല: ദൈവസഭയുടെ മുൻ ഓവർസീർ പാസ്റ്റർ കെ സി ജോൺ അൽപ്പം മുൻപ് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം പിന്നീട്. 1949-ൽ മുളക്കുഴ കുഴിപൊയ്കയിൽ കെ. കെ. ചാക്കോ-റാഹേലമ്മ ദമ്പതികളുടെ നാലു മക്കളിൽ ഇളയവനായി റവ. കെ. സി. ജോൺ ജനിച്ചു. മുളക്കുഴ ഗവ. ഹൈസ്കൂളിലും ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലുമായി പഠനം നടത്തി. കോളേജിൽ പഠിക്കുന്ന കാലത്ത് EU എന്ന ക്രിസ്ത്യൻ വിദ്യാർത്ഥി സംഘടനയിൽ സജീവമായി പ്രവർത്തിച്ചിരുന്നു. 1972-ൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദ വിദ്യാർത്ഥിയായിരിക്കുമ്പോൾ വിശ്വാസ സ്നാനം സ്വീകരിച്ചു.
പഠനാനന്തരം എവരി ഹോം ക്രൂസേഡിന്റെ പ്രവർത്തകനായി രാജസ്ഥാനിൽ കർതൃസേവ ചെയ്തു. ബൂന്ദി ഡിസ്ട്രിക്റ്റിൽപ്പെട്ട ലാൽസോട്ടിൽ വെച്ച് വർഗ്ഗീയവാദികളുടെ ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ട്. 1974-ൽ മുളക്കുഴ ഇൻഡ്യാ ദൈവസഭയുടെ അംഗമായി. തുടർന്ന് യൂത്താളിലുള്ള യൂണിയൻ ബിബ്ലിക്കൽ സെമിനാരിയിൽ E.U വിദ്യാർത്ഥിയായി ചേർന്നു പഠിച്ചു. പഠനാന്തരം വീണ്ടും EU – വിൽ ചേർന്ന് ചില മാസങ്ങൾ പ്രവർത്തിച്ചു. തുടർന്ന് മണക്കാല ഫെയിത്ത് തിയോളജിക്കൽ സെമിനാരിയിൽ അദ്ധ്യാപകനായി. തൊട്ട്ടുത്ത മാസം മുളക്കുഴ മൗണ്ട് സയോൻ ബൈബിൾ കോളേജിലും കുമ്പനാട് ബെഥേൽ ലേഡീസ് ബൈബിൾ സ്കൂളിലും അദ്ധ്യാപകനായി. 1978 ൽ മാതൃസഭയായ മുളക്കുഴ സഭയുടെ പാസ്റ്ററായി ശുശ്രൂഷ ഏറ്റു. മൗണ്ട് സയോണിലെ രജിസ്ട്രാറായും പ്രവർത്തിച്ചു.
1981- മാർച്ചിൽ പാസ്റ്റർ കെ. സി. ജോണിനെ ദൈവസഭയുടെ തമി ഴ് നാട് സ്റ്റേറ്റ് എഡ്യൂക്കേഷൻ ഡയറക്ടറായി വേൾഡ് മിഷൻ നിയമി ച്ചു. തുടർന്നുള്ള 9 വർഷം ആ സ്റ്റേറ്റിൽ സ്തുത്യർഹമായ സേവനം അദ്ദേഹം കാഴ്ച വെച്ചു. 1990-ൽ മടങ്ങിയെത്തിയ കർത്തൃദാസൻ മൗണ്ട് സയോണിൽ അദ്ധ്യാപകനായി. 3 മാസം ദോഹ ദൈവസഭ യുടെ പാസ്റ്ററായി ശുശ്രൂഷ ചെയ്തു. എഡ്യൂക്കേഷൻ ഡയറക്ടറായി മുന്ന റവ. ശാമുവേൽ ജയിംസിന്റെ നിര്യാണത്തെ തുടർന്ന് പാസ്റ്റർ കെ. സി. ജോൺ ആ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി, ഡിസ്ട്രിക്റ്റ് പാസ്റ്റർ, ഗവേണിങ് ബോഡി മെമ്പർ തുട ങ്ങിയ നിലകളിലും പ്രവർത്തിച്ചു വന്നു.
2002-ൽ സ്റ്റേറ്റ് ഓവർസിയറായിരുന്ന റവ. വി. സി. ഇട്ടിയുടെ പെട്ടെന്നുള്ള നിര്യാണത്തെ തുടർന്ന് ഇൻഡ്യാ ദൈവസഭ കേരളാ സ്റ്റേറ്റ് ഓവർസിയറായി റവ. കെ. സി ജോൺ നിയമിക്കപ്പെട്ടു. കർത്തൃദാസന്റെ നേതൃത്വകാലയളവിൽ ദൈവസഭയുടെ പ്രവർത്തനങ്ങൾ ശക്തി പ്പെട്ടു. പ്രാർത്ഥനാ മനുഷ്യനായ പാസ്റ്റർ കെ. സി. ജോൺ ജനങ്ങ ളുടെ മുമ്പിൽ ഒരു ആത്മീക നേതാവായി ശോഭിച്ചു. ഈ കാലഘട്ട ത്തിൽ തൊടുപുഴയിൽ ദൈവസഭ അനാഥശാലയും, കണ്ണൂരിൽ ബൈബിൾ സ്കൂളും ആരംഭിച്ചു.
1979-ൽ തിരുവല്ല സ്വദേശിയും ചെന്നൈയിൽ സ്ഥിരതാമസമാക്കി യിട്ടുള്ള എം. വി. മാത്യു സാറാമ്മ ദമ്പതികളുടെ മകൾ ഗിഫ്റ്റിയെ വിവാഹം കഴിച്ചു. മക്കൾ: സാം, സ്നേഹ, സജീവ്, സ്മിത, സെറിൻ.