ലോകമേ ഇനി ആശ്വസിക്കാം; ആമസോണ്‍ കാട്ടില്‍ അകപ്പെട്ട കുട്ടികള്‍ ആരോഗ്യം വീണ്ടെടുത്തു, ആശുപത്രി വിട്ടു

KE NEWS DESK | INTERNATIONAL

ബൊഗോട്ട: ലോകത്തിന്‍റെ മുഴുവൻ നെഞ്ചിടിപ്പോടെ കേട്ട ആ വാര്‍ത്തക്ക് ഒടുവില്‍ ശുഭപര്യവസാനം. ആമസോണ്‍ കാട്ടിനുള്ളിലെ ദുരിതത്തില്‍ നിന്നും അഞ്ച് ആഴ്ചകള്‍ക്ക് ശേഷം പുറത്തെത്തിയ കൊളംബിയയിലെ കുരുന്നുകള്‍ ആരോഗ്യം വീണ്ടെടുത്തു. ഒടുവില്‍, ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു. വിമാനം തകര്‍ന്നുവീണ് മാതാവിനെ നഷ്ടപ്പെട്ട ലെസ്‌ലി(13), സൊലേനി(ഒൻപത്), ടിയെൻ നോരിയല്‍(അഞ്ച്), ക്രിസ്റ്റീൻ(ഒന്ന്) എന്നീ കുട്ടികളാണ് 34 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടത്.

ഇക്കഴിഞ്ഞ മേയ് ഒന്നിനാണ് ഇവര്‍ സഞ്ചരിച്ച വിമാനം കാടിനുള്ളില്‍ തകര്‍ന്നുവീണത്. പൈലറ്റും മാതാവും തല്‍ക്ഷണം മരിച്ചതോടെ, ഇളയ കുട്ടികളെ താങ്ങിനിര്‍ത്തി കാട്ടിലെ അപകടങ്ങളില്‍ നിന്ന് രക്ഷിച്ചത് 13കാരിയായ ലെസ്‌ലിയാണ്. ജൂണ്‍ ഒൻപതിനാണിവരെ കണ്ടെത്തുന്നത്. തുടര്‍ന്ന്്്, കുട്ടികളെ കൊളംബിയയിലെ ബൊഗോട്ടയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോത്രവിഭാഗത്തിെൻറ അറിവുകളെല്ലാം പ്രയോജനപ്പെടുത്തിയ ലെസ്‌ലി, ലോകശ്രദ്ധ ആകര്‍ഷിച്ച രക്ഷാദൗത്യത്തിലൂടെ സേനാംഗങ്ങള്‍ അടുത്തെത്തുന്നത് വരെ സഹോദരങ്ങളെ സംരക്ഷിച്ചു. അങ്ങനെ ലെസ്‍ലി സമാനതകളില്ലാത്ത ജീവിതത്തിനുടമയായി.

കണ്ടെത്തുമ്ബോള്‍ കുട്ടികളുടെ ആരോഗ്യാവസ്ഥ മോശമായിരുന്നുവെന്നും ഇപ്പോള്‍ അവരുടെ ആരോഗ്യനില മെച്ചപ്പെട്ടെന്നും അധികൃതര്‍ അറിയിച്ചു. കുട്ടികളുടെ പിതാവും മാതാവിെൻറ കുടുംബവുമായി തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍, ഇവരെ തല്‍ക്കാലത്തേക്ക് സംരക്ഷിതഭവനത്തിലേക്ക് മാറ്റിയതായി സര്‍ക്കാര്‍ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.