ടി.കെ. മാണി (86) അക്കരെ നാട്ടിൽ
ചിക്കാഗോ: കോട്ടയം താനവേലിൽ ടി.കെ. മാണി (86) ചിക്കോഗോയിൽ നിര്യാതനായി.
ഭാര്യ: മറിയാമ്മ മാണി കുമ്പനാട് മുളംകുഴിയിൽ കുടുംബാംഗം ആണ്.
മക്കൾ: ഫിന്നി മാണി, ബിജി ഉമ്മൻ, ഈപ്പൻ ടി. മാണി, സാം ടി.മാണി, മേഴ്സി. മരുമക്കൾ : മേഴ്സി മാണി, ജയിംസ് ഉമ്മൻ, മിനി മാണി, വിനി മാണി, സജി ജോൺ.
പരേതൻ ചിക്കാഗോ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സഭാംഗമാണ്.
ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ സെക്രട്ടറി ബ്രദർ ജെയിംസ് ഉമ്മന്റെ ഭാര്യാ പിതാവാണ് പരേതൻ.
ഐപിസി ജനറൽ കൗൺസിലംഗം ജോയ് താനവേലിൽ ജേഷ്ഠന്റെ മകനും ഐപിസി മുൻ പ്രസിഡന്റ് പാസ്റ്റർ കെ.എം.ജോസഫ് സഹോദരി ഭർത്താവുമാണ്.
സംസ്കാര ശുശ്രൂഷകൾ പിന്നീട് .