ഡൽഹിയിലെ പ്രളയക്കെടുതിയിൽ കാരുണ്യ ഹസ്തവുമായി ക്രൈസ്‌തവ എഴുത്തുപുര ഡൽഹി ചാപ്റ്റർ

ന്യൂഡൽഹി: പ്രളയദുരിതത്തിന്റെ കൈപിടിയിലമർന്ന ഡൽഹിയിലും പരിസരപ്രദേശങ്ങളിലും കഷ്ടമനുഭവിക്കുന്ന ജനസമൂഹത്തിന് അല്പം ആശ്വാസമായി ക്രൈസ്തവ എഴുത്തുപുരയുടെ പ്രഥമ ചാപ്റ്ററായ ഡൽഹി ചാപ്റ്റർ. ഇന്ന് നൂറുകണക്കിന് ആളുകൾക്ക് ഭക്ഷണവും കുടിവെള്ള വിതരണവും ചാപ്റ്ററിന്റെ നേതൃത്വത്തിൽ ചെയ്തെടുത്തു. ക്രൈസ്തവ എഴുത്തുപുര ജനറൽ ട്രഷറർ രഞ്ജിത് ജോയി, ചാപ്റ്റർ പ്രസിഡന്റ് പാസ്‌റ്റർ രാജേഷ് ജോൺ, എക്സിക്യൂട്ടീവ് മെമ്പർ ജോയൽ ബിനോയ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇരുപതോളം പ്രവർത്തകരാണ് ഇന്ന് നടന്ന ഉദ്യമത്തിന് ഭാഗമായത്. തുടർന്നുള്ള ദിവസങ്ങളിലും ഈ പ്രവർത്തനങ്ങൾ ചെയ്തെടുക്കുവാനുള്ള ക്രമീകരണങ്ങൾ നടന്നു വരുന്നതായി ചാപ്റ്റർ നേതൃത്വം അറിയിച്ചു.

പ്രളയകെടുതിമൂലം ആയിരക്കണക്കിന് ആളുകളാണ് പാർപ്പിട സൗകര്യവും ഭക്ഷണവും കുടിവെള്ളവും ഇല്ലാതെ വഴിയരികിലും മറ്റും താമസിക്കുന്നത്. സ്കൂളുകളും ഓഫീസുകളും അടച്ചിട്ട നിലയിലും മറ്റും ജനജീവിതത്തെ സാരമായി ബാധിച്ചു തുടങ്ങിയ ഒരു സ്ഥിതി വിശേഷമാണ് നിലവിലുള്ളത്. 45 വർഷത്തെ റെക്കോർഡ് ഭേദിച്ച് യമുനാനദി കരകവിഞ്ഞൊഴുകിയപ്പോൾ രാജ്യ തലസ്ഥാനത്തിന്റെ കിഴക്കൻ ഭാഗങ്ങളും ഓൾഡ് ഡൽഹിയുടെ ഭാഗങ്ങളും വെള്ളപ്പൊക്കക്കെടു തിയിലായി. യമുനാതടങ്ങളും താഴ്ന്നപ്രദേശങ്ങളും വെള്ളത്തിനടിയിലായി.

കശ്മീരിഗേറ്റിലും മറ്റും യമുനനദി കരകവിഞ്ഞ് ഒഴുകുകയാണ്. അന്തർ സംസ്ഥാന ബസ് ടെർമിനൽ ഉൾപ്പെടെ വെള്ളക്കെട്ടിലായിരിക്കുന്നു. റോഡുകളിലും ടണലുകളിലും മേൽ പാലങ്ങൾക്കടിയിലും വെള്ളം പൊങ്ങിയതോടെ ഗതാഗതം സ്തംഭിച്ചു. മെട്രോ ട്രെയിൻ സർവീസും ഭാഗികമായി തടസ്സപ്പെട്ടിരുന്നു.

കിലോമീറ്ററുകളോളം വാഹനങ്ങൾ വഴിയിൽ കുടുങ്ങി കിടന്ന സാഹചര്യവും സംജാതമായി. യമുനാതടങ്ങളിലും താഴ്ന്നപ്രദേശങ്ങളിലെ ചേരികളിലും താമസിച്ചിരുന്ന പാവപ്പെട്ടവരും ദിവസവേതനക്കാരും കൊടുംദുരിതത്തിലായിരിക്കുന്ന വളരെ കഷ്ടതയുടെ അനുഭവങ്ങളാണ് ഡൽഹി അനുഭവിക്കുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.