ഫിലോസഫിയിൽ പിഎച്ച്ഡി കരസ്ഥമാക്കി റവ.സുനിൽ ഫ്രാൻസിസ്
ഗോവ: മധ്യാഞ്ചൽ പ്രഫഷനൽ യൂണിവേഴ്സിറ്റി, ഭോപ്പാലിൽ നിന്നും ഫിലോസഫിയിൽ പിഎച്ച്ഡി നേടിയ റവ.സുനിൽ ഫ്രാൻസിസ് മുണ്ടയ്ക്കൽ പായിപ്പാട് മുണ്ടയ്ക്കൽ എബനേസറിൽ ബി. ഫ്രാൻസിസിന്റെയും ഡോട്ടി ഫ്രാൻസിസിന്റെയും മകനാണ്. വേദശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടിയ സുനിൽ ഫ്രാൻസിസ് വിവിധ സെമിനാരികളിൽ അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രിൻസിപ്പലാണ്.