ആയൂര്‍ സ്വദേശി അമേരിക്കയിൽ വെടിയേറ്റ് മരിച്ചു
ഫിലദല്‍ഫിയ: കൊല്ലം ആയൂര്‍ മലപ്പേരൂര്‍ സ്വദേശി അഴകത്ത് വീട്ടില്‍ റോയ് ചാക്കോയുടെയും കൊട്ടാരക്കര കിഴക്കേത്തെരുവ് സ്വദേശിനി ആശാ റോയിയുടെയും മകൻ ബി ബി എ വിദ്യാര്‍ഥിയായ ജൂഡ് ചാക്കോ (21) അജ്ഞാതനായ യുവാവിന്റെ വെടിയേറ്റ് മരണമടഞ്ഞു. ഫിലദല്‍ഫിയയിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും താമസിക്കുന്ന അപാര്‍ട്ട്മെന്റിലേക്ക് പോകുമ്പോള്ളാണ് മെയ് 28 ഞായറാഴ്ച്ച ജൂഡ് വെടിയേറ്റ് മരണമടഞ്ഞത്. സംസ്കാരം പിന്നീട്.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർത്താലും.