ഡോ. ബ്ലസ്സൻ മേമന നയിക്കുന്ന വർഷിപ് നൈറ്റ് ലെസ്റ്ററിൽ
ലെസ്റ്റർ (യുകെ): സുവാർത്ത മിനിസ്ട്രിസിന്റെ ആഭിമുഖ്യത്തിൽ മെയ് 27 ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ 8:30 വരെ റഗ്ബി ക്ലബ്ബിൽ (Rugby Club, Birstall Road, LE4 4DE, Leicester) വച്ച് വർക്ഷിപ് നൈറ്റ് നടത്തപ്പെടുന്നു. പ്രസ്തുത മീറ്റിംഗിൽ സംഗീതക്ജ്ഞൻ ഡോ. ബ്ലസ്സൺ മേമന സംഗീതാരാധനയ്ക്ക് നേതൃത്വം നൽകും. തുടർന്ന് 28 ഞായറാഴ്ച രാവിലെ 10 മണി മുതൽ 1:30 വരെ നടക്കുന്ന സഭായോഗത്തിലും അദ്ദേഹം ശുശ്രുഷിക്കും.
രണ്ടുദിനങ്ങളായി നടത്തപ്പെടുന്ന ഈ മീറ്റിംഗിലേക്ക് എല്ലാ ദൈവമക്കളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.