“കിന്റൽ“ സീസൺ 1 ഇന്റർ ചർച്ച് ടാലെന്റ്റ് ടെസ്റ്റിനു അനുഗ്രഹീത സമാപ്‌തി

KE News Desk Canada

 

 

ടോറോന്റോ : യുവജന സംഘടനയായ കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ മെയ്‌ 20 നു നടന്ന കിന്റൽ “ സീസൺ 1 ഇന്റർ ചർച്ച് ടാലെന്റ്റ് ടെസ്റ്റിനു അനുഗ്രഹീത സമാപ്‌തി. പാട്ട് , പ്രസംഗം, ബൈബിൾ ക്വിസ് , ഉപന്യാസം, ഗ്രൂപ്പ് സോങ് ഗ്രൂപ്പ് ബൈബിൾ ക്വിസ് തുടങ്ങിയ ഇനങ്ങളിൽ ആയിരുന്നു മത്സരങ്ങൾ. ലണ്ടനിലുള്ള ഗ്രേസ് വാലി ചർച്ച് ഒന്നാം സ്ഥാനം നേടി . ടോറോന്റോയിലെ ഇന്ത്യ ക്രിസ്ത്യൻ ഫെലോഷിപ് ചർച്ചും, ഹാമിൽട്ടൻ ശാലോം ചർച്ചും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഗ്രെയ്‌സ് വാലി ചർച്ച് അംഗം ഷെറിൽ ജെസു സാമൂവേൽ, ഹാമിൽട്ടൻ ശാലോം   ചർച്ച് അംഗം ആൻഡ്രിയ ക്രിസ്റ്റീൻ  എന്നിവർ വ്യക്തിഗത ചാംപ്യൻഷിപ് കരസ്ഥമാക്കി.

കാനഡയിലെ വിവിധ പട്ടണങ്ങളിൽ നിന്ന് 200  പേരോളം പങ്കെടുത്തൂ.വിജയികൾക്കുള്ള സമ്മാനങ്ങൾ ജൂലൈ 28 -30 വരെ ടോറോന്റോയിൽ നടക്കുബ്ന്ന കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിന്റെ ആനുവൽ ക്യാമ്പിൽ വെച്ച് നൽകുമെന്ന് സംഘടകർ അറിയിച്ചു.

വാർത്ത:  ഗ്രേയ്സൺ സണ്ണി, ടോറൊന്റോ

-Advertisement-

You might also like
Comments
Loading...