ക്രൈസ്തവ എഴുത്തുപുര സലാല യൂണിറ്റിന് പുതിയ ഭരണസമിതി
സലാല / ഒമാൻ: ക്രൈസ്തവ എഴുത്തുപുരയുടെ ആദ്യ ഗൾഫ് യൂണിറ്റായ സലാല യൂണിറ്റ് രണ്ടാം വർഷത്തിലേക്ക്. ഏപ്രിൽ 1ന് നടന്ന വാർഷിക ജനറൽബോഡിയിൽ തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായി.
ടെയിംസ് ഫിലിപ്പ് കോശി (പ്രസിഡന്റ്), ഡോ അജു തോമസ് (വൈസ് പ്രസിഡന്റ്), ജോമോൻ കെ ജോയ് (സെക്രട്ടറി), സബിത നജി (ജോയിന്റ് സെക്രട്ടറി), എബ്രഹാം വർഗീസ് (ട്രഷറർ), ) സുശീല കോശി (അപ്പർ റൂം കോഡിനേറ്റർ),ടോണി ജോസഫ് (എക്സിക്യൂട്ടീവ് മെമ്പർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
ചുരുങ്ങിയ കാലം കൊണ്ട് സേവന സുവിശേഷ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ശേഷമാണ് സലാല യൂണിറ്റ് രണ്ടാം വർഷത്തിലേക്ക് കടക്കുന്നത്.