ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്റർ: നാലാം വർഷ പ്രവർത്തനങ്ങൾക്ക്‌ തുടക്കമായി

മസ്കറ്റ്: ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്ററിന്റെ നാലാം വർഷ പ്രവർത്തനങ്ങളുടെ ആദ്യ യോഗം ഇന്നലെ മെയ് 15 തിങ്കളാഴ്ച നടന്നു. റിവൈവൽ ഫെസ്റ്റ് എന്ന പേരിൽ സംഘടിപ്പിച്ച യോഗത്തിൽ പാസ്റ്റർ ഷാജി എം പോൾ മുഖ്യാതിഥിയായിരുന്നു. കെ ഇ ഒമാൻ ടീം ഗാനങ്ങൾ ആലപിച്ചു. പബ്ലിക്കേഷൻസ് ഡയറക്ടർ പാസ്റ്റർ ജെ പി വെണ്ണിക്കുളത്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ 2023 – 24 വർഷത്തെ ഒമാൻ ചാപ്റ്റർ ഭാരവാഹികളെ ജനറൽ സെക്രട്ടറി ജിൻസ് കെ മാത്യു പരിചയപ്പെടുത്തി.

പാസ്റ്റർ തമ്പി കെ ജോർജ് അനുഗ്രഹ പ്രാർത്ഥന നടത്തി. ചാപ്റ്റർ പ്രസിഡന്റ് ഇവാ. നിംസൺ കുര്യൻ വർഗീസ് സ്വാഗതവും സെക്രട്ടറി ജോജി കെ ജോസ് നന്ദിയും അറിയിച്ചു. പാസ്റ്റർ ഷാജി കോശി വൈദ്യൻ, ഡോ അജു തോമസ്, പാസ്റ്റർ ബിനോയ് പാപ്പച്ചൻ എന്നിവർ പ്രാർത്ഥനയിൽ സഹകരിച്ചു. സൂം പ്ലാറ്റ്ഫോം ആയിരുന്നു വേദി. വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading