ഐ.പി.സി ഡൽഹി സ്റ്റേറ്റ് വെസ്റ്റ് ഡിസ്ട്രിക്കറ്റിനു നവനേതൃത്വം
ഡൽഹി: ഐ.പി.സി ഡൽഹി സ്റ്റേറ്റ് വെസറ്റ് ഡിസ്ട്രിക്റ്റിനു 2023- 25 വർഷത്തിലേക്കുള്ള പുതിയ ഭരണസമതി നിലവിൽ വന്നു . 30-04-2023 ഞായറാഴ്ച്ച ഡിസ്ട്രിക്റ്റ് പ്രസിഡന്റ് പാസ്റ്റർ എം ജോയിയുടെ അദ്ധ്യക്ഷതയിൽ ഐ.പി.സി ജനക്പുരി സഭയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭരണസമതി തെരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡണ്ട് ആയി പാസ്റ്റർ എം ജോയ്, വൈസ് പ്രസിഡന്റ് പാസ്റ്റർ സാമുവൽ ഇടിക്കുള, സെക്രട്ടറി പാസ്റ്റർ കെ കെ. റെജി. ജോ. സെക്രട്ടറി ജോസ് ജേക്കബ്, ട്രഷറർ ഷിബു ജോർജ്ജ് എന്നിവർ എക്സിക്യുട്ടിവിലെക്കും കൗൺസിൽ അംഗങ്ങളായി പാസ്റ്റർ ബെന്നി കെ ജോൺ, പാസ്റ്റർ ലിജിൻ ബാബു, പാസ്റ്റർ വിജയ് പോൾ, തോമസ്.പി.വി, ജോൺസൺ പി സി, കെ വി വർഗീസ്. എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.