ചികിൽസയിലിരിക്കെ പിഞ്ചു പൈതൽ ബ്രിട്ടനിൽ മരണമടഞ്ഞു
കവന്‍ട്രി: ഷെഫീൽഡിൽ താമസിക്കുന്ന കോട്ടയം സ്വദേശിയായ ജോസ്മോന്റെയും ഇടുക്കി കഞ്ഞിക്കുഴി സ്വദേശിയായ ജില്ലറ്റിന്റെയും മകൾ ഇസ മരിയയാണ് (ഒന്‍പതു മാസം) ലീഡ്‌സിലെ ആശുപത്രിയിൽ ഹൃദയ സംബന്ധമായ രോഗത്തിന് ചികിൽസയിലിരിക്കെ മരണമടഞ്ഞത്. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് മാത്രമാണ് ഇവർ കുടുംബ സമേതം ബ്രിട്ടനിൽ എത്തിയത്. അമ്മ ഡ്യൂട്ടിയില്‍ പ്രവേശിക്കും മുന്‍പേ കുഞ്ഞ് ആശുപത്രിയിലായി. തുടര്‍ന്ന് കുഞ്ഞിന്റെ പരിചരണത്തിനായി ആശുപത്രി അധികൃതര്‍ ജോലിയില്‍ പ്രവേശിക്കാനുള്ള ദിവസം നീട്ടി നല്‍കുക ആയിരുന്നു. ഇതിനിടയില്‍ കുഞ്ഞിന്റെ രോഗാവസ്ഥ വഷളായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ലീഡ്‌സ് ആശുപത്രിയിലേക്കും മാറ്റിയിരുന്നു. സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.