ഐ.സി.പി.എഫ് (ICPF) ബ്രിട്ടീഷ് കൊളമ്പിയ ലോഞ്ചിങ് മെയ് 14ന് വാൻകൂവറിൽ
വാർത്ത: ഗ്രേയ്സൺ സണ്ണി, ടോറൊന്റോ
കാനഡ/ വാൻകൂവർ: ഐ.സി.പി.എഫ്(ICPF) ബ്രിട്ടീഷ് കൊളമ്പിയ ലോഞ്ചിങ് മെയ് 14 ന് വൈകുന്നേരം 4 മണിക്ക് വാൻകൂവറിൽ വച്ച് നടക്കും. കാൽവരി ഇന്റർനാഷണൽ പെന്റകോസ്റ്റൽ ചർച്ചിൽ വച്ചു നടക്കുന്ന മീറ്റിംഗിൽ സീനിയർ പാസ്റ്റർ റെജിമോൻ തോമസ് അധ്യക്ഷത വഹിക്കുകയും ഐ.സി.പി.എഫ് ജനറൽ സെക്രട്ടറി ഡോ. ജെയിംസ് ജോർജ് ലോഞ്ചിങ് നിർവഹിക്കുകയും ചെയ്യും.
ഈ തലമുറയിലെ ഹൈസ്‌കൂൾ, കോളേജ് വിദ്യാർത്ഥികളിലേക്കും യുവജനങ്ങളിലേക്കും രക്ഷയുടെ സുവിശേഷം എത്തിക്കുക എന്ന ദൗത്യത്തോടെ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് ഐ.സി.പി.എഫ്. കാമ്പസ് ഗ്രൂപ്പുകൾ, യൂത്ത് ക്യാമ്പുകൾ, പരിശീലന പരിപാടികൾ, കൗൺസിലിംഗ്, കരിയർ ഗൈഡൻസ് മുതലായ പ്രവർത്തനങ്ങളിലൂടെ അനേകംപേരെ ദൈവസ്നേഹത്തിലേക്കു നയിക്കുവാൻ ഐ.സി.പി.എഫ് ന് കഴിഞ്ഞിട്ടുണ്ട്. ഐ.സി.പി.ഫ് മിനിസ്ട്രിയെക്കുറിച്ച് അടുത്തറിയാനുള്ള അവസരവും ഈ യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിയ്ക്കുന്നതാണ്.