ക്രൈസ്തവ എഴുത്തുപുര ആൽബെർട്ട യൂണിറ്റിന് പുതിയ ഭാരവാഹികൾ
കാനഡ: ക്രൈസ്തവ എഴുത്തുപുര കാനഡ ചാപ്റ്ററിന്റെ ഭാഗമായ ആൽബെർട്ട യൂണിറ്റിന്റെ 2023- 2024 പ്രവർത്തി വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ഫിജോ ജോഷുവ, വൈസ് പ്രസിഡന്റായി സിജു മാത്യു, സെക്രട്ടറിയായി ആഷ്‌ലിൻ സുകുമാർ, ജോയിന്റ് സെക്രട്ടറിയായി ബെൻ ജോൺസൺ, ട്രെഷറാറായി ഷൈജു ജോൺ, അപ്പർ റൂം കോർഡിനേറ്ററായി ജോജി തോമസ്, എക്സിക്യൂട്ടീവ് മെംബേർസ് ആയി സ്റ്റെഫിൻ ബാബു, രാഹുൽ എം കുര്യൻ എന്നിവരെ ഐക്യകണ്ഡേന തിരഞ്ഞെടുത്തു.
ആൽബെർട്ട യൂണിറ്റിന്റെ വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. വാർഷിക പൊതു സമ്മേളനത്തിൽ ആൽബെർട്ട യൂണിറ്റ് മുൻ പ്രസിഡന്റ് ഫിജോ ജോഷുവ അദ്ധ്യക്ഷനായിരുന്നു. മുൻ സെക്രട്ടറി ഷൈജു ജോൺ വാർഷിക റിപ്പോർട്ടും, മുൻ ട്രഷറർ സിജു മാത്യു സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കാനഡ ചാപ്റ്റർ പ്രസിഡന്റ് വിത്സൺ സാമുവേൽ, സെക്രട്ടറി ബിജോയ് കോശി, ജോയിന്റ് സെക്രട്ടറി ഇവാ. ജിജി കുരുവിള, ആൽബെർട്ട യൂണിറ്റിന്റെ മുൻ ചാപ്റ്റർ പ്രതിനിധി ജെഫ്‌റി കൊച്ചിക്കുഴയിൽ എന്നിവർ യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ അഭിനന്ദിക്കുകയും ആശംസകളറിയിക്കുകയും ചെയ്തു. റോണി ജോർജ് ആണ് പുതിയ ചാപ്റ്റർ പ്രതിനിധി. തുടർന്ന് ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റ് ഇവാ. എബിൻ അലക്സ് പുതിയ ഭാരവാഹികളെ അഭിനന്ദിക്കുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്തു. വ്യത്യസ്തമായ സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുവാൻ ക്രൈസ്തവ എഴുത്തുപുര ആൽബെർട്ട യൂണിറ്റിന് കഴിഞ്ഞു എന്നത് വളരെ പ്രശംസനീയമാണ്.