20-മത് മല്ലപ്പള്ളി യു പി എഫ് പെന്തക്കോസ്തു കൺവൻഷൻ
മല്ലപ്പള്ളി : പരിസര പ്രദേശ ങ്ങളിലുമുള്ള വേർപ്പെട്ട ദൈവസഭകളുടെ ഐക്യ കൂട്ടായ്മയായ മല്ലപ്പള്ളി യു പി എഫ് 20 മത് കൺവൻഷൻ മേയ് 12,13, 14 തീയതികളിൽ മങ്കുഴിപ്പടി തോപ്പിൽ ഗ്രൗണ്ടിൽ വച്ച് നടക്കും. ജനറൽ സെക്രട്ടറി പാസ്റ്റർ സാം പി ജോസഫന്റെ അദ്യക്ഷതയിൽ പ്രസിഡന്റ് പാസ്റ്റർ ടി വി പോത്തൻ ഉദ് ഘാടനം ചെയ്യുന്ന യോഗങ്ങ ളിൽ പാസ്റ്റർമാരായ ജോയ് പാറക്കൽ , അനീഷ് തോമസ്, എബി എബ്രഹാം എന്നിവർ പ്രസംഗിക്കും.
6 മണിക്ക് സംഗീത കേരളത്തിലെ പ്രശസ്ത ക്രൈസ്തവ ഗായകരായ പാസ്റ്റർ സാമുവേൽ വിത്സൺ, ലോർഡ്‌സൺ ആന്റണി, ഇമ്മാനുവേൽ കെ ബി എന്നിവരുടെ നേതൃത്വത്തിൽ ,യേശുദാസ് ജോർജ്ജ് ഓർക്കസ്ട്രാ നിർവഹിക്കും. മല്ലപ്പള്ളിയിലെ ഏറ്റവും വലിയ ആത്മീക സംഗമത്തിന്
പാസ്റ്റർമാരായ എ ഡി ജോൺസൺ, ഐസക്ക് തോമസ് , ടി എം. വറുഗീസ് , ബിനോയ് മാത്യു , സുരേഷ് കുമാർ, പ്രകാശ് വി മാത്യു, ജേക്കബ് വറുഗീസ് തോപ്പിൽ, ബെന്നി കൊച്ചുവടക്കേൽ, എം എ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ 60 അംഗകമ്മറ്റി പ്രവർത്തിക്കുന്നു.






- Advertisement -