ക്രൈസ്തവ എഴുത്തുപുര ഒന്റാറിയോ യൂണിറ്റിന് പുതിയ നേതൃത്വം

KE News Desk | Canada

കാനഡ: ക്രൈസ്തവ എഴുത്തുപുര കാനഡ ചാപ്റ്ററിന്റെ ഭാഗമായ ഒന്റാറിയോ യൂണിറ്റ് 2023- 2024 പ്രവർത്തി വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ബ്രദർ. ബിജു പി സാം, വൈസ് പ്രസിഡന്റായി ബ്രദർ. ലിജിൻ ജോൺ സാം, സെക്രട്ടറിയായി സിസ്റ്റർ ദീപ ജോൺസൻ, ജോയിന്റ് സെക്രട്ടറിയായി സിസ്റ്റർ സോണിയ പുത്തേത്ത്, ട്രെഷറാറായി ബ്രദർ നിമിഷ് എബ്രഹാം, ജോയിന്റ് ട്രെഷറാറായി ബ്രദർ ജെറെഷ് ഫ്രാൻസിസ് , ഇവാഞ്ചലിസം കോർഡിനേറ്ററായി ബ്രദർ ടോംസൺ ബേബി , മീഡിയ കോർഡിനേറ്ററായി ബ്രദർ ധനേഷ് ബാബു, ന്യൂസ് കോർഡിനേറ്ററായി ബ്രദർ സെനോ ബെൻ സണ്ണി, ഇവന്റ് കോർഡിനേറ്റർ ആയി ബ്രദർ ബേസിൽ ജോയ്, എക്സിക്യൂട്ടീവ് മെമ്പറായി ബ്രദർ ഡെന്നിസ് വർഗീസ്‌ തുടങ്ങിയവരെ ഐകകണ്ഡേന തിരഞ്ഞെടുത്തു.

ഒന്റാറിയോ യൂണിറ്റിന്റെ വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
വാർഷിക പൊതു സമ്മേളനത്തിൽ ഒന്റാറിയോ യൂണിറ്റ് മുൻ പ്രസിഡന്റ് ഇവാ. ജിജി കുരുവിള അദ്ധ്യക്ഷനായിരുന്നു.മുൻ സെക്രട്ടറി ബ്രദർ ലിജിൻ ജോൺ സാം വാർഷിക റിപ്പോർട്ടും, മുൻ ട്രഷറർ ബ്രദർ നിമിഷ് എബ്രഹാം സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ജനറൽ കൗൺസിലിനെ പ്രതിനിധീകരിച്ചു ഇവാ. ഷെബു തരകനും, ചാപ്റ്ററിനെ പ്രതിനിധീകരിച്ചു ബ്രദർ വിത്സൺ സാമുവേൽ, ബ്രദർ ബിജോയ് കോശി, ബ്രദർ സെയ്ൻ മാത്യു, ഇവാ ഗ്രെയ്‌സൺ സണ്ണി തുടങ്ങിയവർ ആശംസകളറിയിച്ചു. തുടർന്ന് ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റ് ഇവാ. എബിൻ അലക്സ് പുതിയ ഭാരവാഹികളെ അഭിനന്ദിക്കുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്തു. ഇവാ. ഗ്രെയ്‌സൺ സണ്ണി ആണ് ഇപ്രാവശ്യത്തെ ചാപ്റ്റർ പ്രതിനിധി. കർമ്മനിരതമായ നിരവധി പ്രവർത്തനങ്ങളിലൂടെ ശ്രദ്ധയാകർഷിച്ച യൂണിറ്റുകളിലൊന്നാണ് ക്രൈസ്തവ എഴുത്തുപുര ഒന്റാറിയോ യൂണിറ്റ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading