ടാബർനാക്കിൾ പെന്തക്കോസ്ത് സഭയുടെ വാർഷിക കോൺഫറൻസിന് അനുഗ്രഹിത സമാപ്തി

വെയിൽസ്‌ (യൂ.കെ): ടാബർനാക്കിൾ പെന്തകോസ്ത് സഭയുടെ രണ്ടാമത് വാർഷിക കോൺഫറൻസ്  ഏപ്രിൽ 21,22,23 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ അനുഗ്രഹിതമായി നടത്തപ്പെട്ടു. ന്യൂപോർട്ട് പിൽ മില്ലേനിയം സെന്ററിൽ വച്ചു മൂന്ന് ദിനാരാത്രങ്ങളിലായി നടത്തപ്പെട്ട ഉണർവ് യോഗങ്ങളിൽ ആഴമായ ദൈവേസ്നേഹത്തിന്റെ സ്പർശം അനുഭവിച്ചറിയുവാൻ ഇടയായതായി പങ്കെടുത്തവർ സാക്ഷ്യപ്പെടുത്തി.

ക്രൈസ്തവ കൈരളിക്ക്‌ സുപരിചിതനായ ഉണർവ്വ് പ്രാസംഗികൻ പാസ്റ്റർ റെജി മാത്യു ശാസ്താംകോട്ട വിവിധ സെഷനുകളിൽ ദൈവവചനത്തിൽ നിന്നും ശുശ്രുഷിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് നടന്ന യൂത്ത് കോൺഫെറൻസിൽ ഡോ. ബ്ലെസ്സൺ മേമന ദൈവവചനത്തിൽ നിന്നും ശുശ്രൂഷിച്ചു. റ്റി.പി.സി ക്വയർ അനുഗ്രഹിക്കപ്പെട്ട സംഗീതാരാധനയ്ക്ക്‌ നേതൃത്വം കൊടുത്തു. സംയുക്ത സഭായോഗംത്തോടും വിശുദ്ധ കർതൃമേശയോടും കൂടി ഈ വർഷത്തെ കോൺഫെറെൻസിന് തിരശീല വീണു.

ക്രൈസ്തവ എഴുത്തുപുര ഉൾപ്പടെ നിരവധി പ്രമുഖ ഓൺലൈൻ മാധ്യമങ്ങളിൽ കൂടെ യോഗങ്ങളുടെ തത്സമയ സംപ്രേക്ഷണം ലോകമെമ്പാടും ആയിരങ്ങൾ വീക്ഷിച്ചു. ടാബർനാക്കിൾ പെന്തകോസ്ത് സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പ്രിൻസ് പ്രെയ്സന്റെ നേതൃത്തിലുള്ള സംഘം ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading