കർമ്മ പാതയിൽ വേറിട്ട പ്രവർത്തനവുമായി ഫെയ്‌ത്ത് ക്രിസ്ത്യൻ അസംബ്ലി

എഡ്മൺറ്റോൺ: ACSN നോട് ചേർന്ന് ഇന്ത്യൻ കമ്മ്യൂണിറ്റി ചർച്ചേസ് പ്രതിനിധികരിച്ചു ഫെയ്‌ത്ത് ക്രിസ്ത്യൻ അസംബ്ലിയുടെ പ്രവർത്തനങ്ങൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ ലഭിച്ചു.

ACSN സംഘടിപ്പിച്ച “He Cares 2023”, feed interact and show love, വിവിധ മേഖലയിൽ എഫ് സി എ പങ്കാളിയായി നൂറുകണക്കിന് ആളുകൾക്ക് ഭക്ഷണവും വസ്ത്രവും നൽകി.
സഭയുടെ പ്രവർത്തനങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗവും മാതൃക ആകാവുന്നതാണന്ന് ടൂറിസം വകുപ്പ് മന്ത്രി റാണ്ടി ബോയിസോനാൾട്ട് പറഞ്ഞു. മാറ്റ് ജെനൊറോക്സ് എം പി, കേല്ലി മകൊലി എം പി എന്നിവർ സംസാരിച്ചു. വിവിധ രാഷ്‌ട്രീയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.

പാസ്‌റ്റർമാരായ മനീഷ് തോമസ്, ജോസഫ് ജോർജ്, എന്നിവർ വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. സന്തോഷ്‌ ജേക്കബ് കോഓർഡിനേറ്ററായി സഭയുടെ ഔട്ട്റിച്ച് പ്രോഗ്രാം വിപുലമായി നടത്തുന്നു. ACSN ന് വേണ്ടി പാസ്റ്റർ അജി ബോസ് നന്ദി അറിയിച്ചു. ജോൺസൺ മാത്യു, ഫിന്നി പുലികോട്ടിൽ, മെർലിൻ തോമസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading