ശോശാമ്മ പണിക്കർ (81) അമേരിക്കയിൽ നിര്യാതയായി
റ്റെക്സസ്: ജോൺ പണിക്കരുടെ (ബാബു) ഭാര്യ കോതമംഗലം നെല്ലിക്കുഴി സ്വദേശി പരേതരായ സ്രാമ്പിക്കുടിയിൽ എബ്രഹാം ഐസക്ക് – സാറാമ്മ ഇട്ടൻ എബ്രഹാം ദമ്പതികളുടെ മകൾ ശോശാമ്മ പണിക്കർ (81) റ്റെക്സസ്സിലെ ലേക്ക് ജാക്സണിൽ നിര്യാതയായി.
മക്കൾ: നിർമല ജോൺ തോമസ്, തോമസ് പണിക്കർ, നീതി സാറാ പിന്റോ. മരുമക്കൾ: ആന്റണി തോമസ്, സോണിയ പണിക്കർ, ജയന്ത് പിന്റോ.
സംസ്കാരം ഏപ്രിൽ 20 വ്യാഴാഴ്ച നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.