ചരിത്രം കുറിച്ച് 85-ാമത് വൈ പി ഇ സ്റ്റേറ്റ് ക്യാമ്പ്
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് വൈ പി ഇ 85-മത് സ്റ്റേറ്റ് ക്യാമ്പ് ദൈവസഭ ആസ്ഥാനമായ മുളകുഴയിൽ വച്ച് നടത്തപ്പെട്ടു. ഏപ്രിൽ6,7, 8 തീയതികളിൽ നടന്ന ക്യാമ്പ് സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ. പി എ ജെറാൾഡ്ന്റെ അധ്യക്ഷതയിൽ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ. സി സി തോമസ് ഉദ്ഘാടനം നിർവഹിച്ചു.കേരളത്തിൽ ദൈവസഭ നൂറു വർഷങ്ങൾ പിന്നിടുമ്പോൾ ദൈവസഭയുടെ യുവജന വിഭാഗമായ വൈ പി ഇ യുടെ 85-മത് സ്റ്റേറ്റ് ക്യാമ്പാണ് നടത്തപ്പെട്ടത്.
“എന്നെ പ്രകാശിപ്പിക്കണമേ” എന്ന തീമിനെ ആസ്പദമാക്കി നടത്തപ്പെട്ട ക്യാമ്പ് ആത്മസാന്നിധ്യത്താലും, വ്യത്യസ്ത പ്രോഗ്രാമുകൾ കൊണ്ടും, വലിയ യുവജനപങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായിരുന്നു. ആദ്യദിനം 1300 കുട്ടികൾ പങ്കെടുക്കുകയും തുടർന്നുള്ള ദിവസങ്ങളിൽ 1700 ലധികം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.
വിവിധ സെഷനുകളിലായി നൂറിലധികം കുട്ടികൾ അഭിഷേകം പ്രാപിക്കുകയും 35 ഓളം കുട്ടികൾ സുവിശേഷവേലയ്ക്കായും 12 ഓളം കുട്ടികൾ സ്നാനത്തിനായി സമർപ്പിക്കുകയും ചെയ്തു.
പൈ പി ഇ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ. മാത്യു ബേബി, സ്റ്റേറ്റ് സെക്രട്ടറി ബ്രദർ. റോഹൻ റോയ്, ക്യാമ്പ് ജനറൽ കൺവീനർ ബ്രദർ. ജോസഫ് മറ്റത്തുകാലാ എന്നിവരുടെ നേതൃത്വത്തിൽ വൈ പി ഇ സ്റ്റേറ്റ് ബോർഡ് ക്യാമ്പിന് നേതൃത്വം നൽകി.




- Advertisement -