ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്ററിന് പുതിയ നേതൃത്വം

വഡോര/ഗുജറാത്ത്: ഗുജറാത്ത് ചാപ്റ്ററിന് പാസ്റ്റർ ടൈറ്റസ് ജെ കുരുവിളയുടെ നേതൃത്വത്തിലുള്ള പുതിയ കമ്മറ്റി നിലവിൽ വന്നു. ഏപ്രിൽ 7 ന് സൂം മാധ്യമത്തിൽ കൂടിയ ജനറൽ ബോഡി മീറ്റിങ്ങിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ചാപ്റ്റർ പ്രസിഡന്റ്‌ പാസ്റ്റർ ബിനുമോൻ ബേബി അധ്യക്ഷത വഹിച്ച ജനറൽ ബോഡി മീറ്റിംഗിൽ ക്രൈസ്തവ എഴുത്തുപുര പബ്ലിക്കേഷൻസ് ഡയറക്ടർ പാസ്റ്റർ ജെ പി വെണ്ണിക്കുളം പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു അനുഗ്രഹ പ്രാർത്ഥന നടത്തി.

News Middle Advt Banner

പാസ്റ്റർ ടൈറ്റസ് ജെ കുരുവിള (പ്രസിഡന്റ്), പാസ്റ്റർ ബിനുമോൻ ബേബി (വൈസ് പ്രസിഡന്റ്‌, മീഡിയ), തങ്കച്ചൻ ജോൺ (വൈസ് പ്രസിഡന്റ്‌,പ്രോജക്ട്), പാസ്റ്റർ രാജേഷ് മത്തായി (സെക്രട്ടറി), സാംമോൻ രാജു (ജോ. സെക്രട്ടറി,മീഡിയ), നവീൻകുമാർ (ജോ. സെക്രട്ടറി, പ്രോജക്ട്), ഷിജു ഫിലിപ്പ് (ട്രഷറർ), ജോളി ജോയ് (ജോ. ട്രഷറർ), പാസ്റ്റർ ആശിഷ് ഫിലിപ്പ് (മീഡിയ), പാസ്റ്റർ ജിജി പോൾ, പാസ്റ്റർ റെജി എബ്രഹാം (ഇവാഞ്ചലിസം), പാസ്റ്റർ വിജയ് തോമസ് (ശ്രദ്ധ), ബെറ്റി എബ്രഹാം, ഷീബ രാജേഷ് (അപ്പർ റൂം), എബി മണലിൽ, പാസ്റ്റർ ജോയൽ സോളമൻ (അംഗങ്ങൾ) എന്നിവരെ കൂടാതെ പാസ്റ്റർ കുഞ്ഞമ്മൻ മത്തായി, പാസ്റ്റർ വി എ തോമസ്കുട്ടി (സീനിയർ എക്സ് ഓഫീഷ്യൽസ്) എന്നിവയെയും തെരഞ്ഞെടുത്തു. പാസ്റ്റർ ടി കെ ജോസഫ് ഈ മീറ്റിംഗിൽ പങ്കെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading