പ്രാർത്ഥനാസംഗമം ഒരുക്കുന്ന ’12 മണിക്കൂർ പ്രാർത്ഥനയും ഉപവാസവും നാളെ
വാർത്ത: കൊച്ചുമോൻ ആന്താര്യത്ത്, ഷാർജ
ഷാർജ: പ്രാർത്ഥനാസംഗമം (International Prayer Fellowship ) ഒരുക്കുന്ന 12 മണിക്കൂർ പ്രാർത്ഥനയും ഉപവാസവും നാളെ(ഏപ്രിൽ 8 ശനിയാഴ്ച )രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ (യു. എ. ഇ സമയം ) നടക്കും.
പാസ്റ്റർ അനീഷ് തോമസ് ,പാസ്റ്റർ ഷൈജു ഡാനിയേൽ , സിസ്റ്റർ സുനിലാ വർഗീസ്,പാസ്റ്റർ കെ. ആർ. എബ്രഹാം
,പാസ്റ്റർ ജെ. വിൽസൺ , പാസ്റ്റർ ജോർജ് വർഗീസ് എന്നിവർ ദൈവ വചനം ശ്രുശൂഷിക്കുകയും പാസ്റ്റർ ജയ്ലാൽ ലോറൻസ്, ബ്രദർ ബിനോയ് ലുക്കാസ്,പാസ്റ്റർ ബിനു ജോസഫ്,പാസ്റ്റർ പി. സി മാത്യു,ബ്രദർ ഷിബു ജോൺ എന്നിവർ ആരാധനക്ക് നേതൃത്വം നൽകും.
രാജ്യങ്ങൾക്ക് വേണ്ടിയും ( Pray for Nations ) മറ്റുള്ളവരെ വിഷയങ്ങൾക്ക് വേണ്ടിയും ഉള്ള പ്രാർത്ഥനകൾക്ക് പാസ്റ്റർ കെ. പി. ജോസ് വേങ്ങൂർ നേതൃത്വം നൽകും. Zoom മീറ്റിംഗ് ID 332 242 5551 Paascode: 2020