മറിയാമ്മ (സാലി) സജി (57) അക്കരെ നാട്ടിൽ
തിരുവല്ല: പുല്ലാട് പുന്നമൂട്ടിൽ ഹൗസിൽ സജി പി എബ്രഹാമിന്റെ ഭാര്യ മറിയാമ്മ (സാലി) സജി (57) നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ചില നാളുകളായി ശാരീരിക അസ്വസ്ഥതകളാൽ ചികിത്സയിൽ ആയിരുന്നു. ദീർഘനാളുകൾ ദുബായ് പോലീസിൽ സ്റ്റാഫ് നഴ്‌സ് ആയിരുന്നു.
സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച (17.03.23) രാവിലെ 9 മണിക്ക് പുല്ലാട് സ്വഭവനത്തിൽ ആരംഭിച്ച് ശേഷം പൂവത്തൂർ എബനേസർ ഐ.പി.സി സെമിത്തേരിയിൽ സംസ്കരിക്കും. മകൻ: എമിൽ ആരോൺ സജി. പരേത അട്ടച്ചാക്കൽ കിഴക്കുപുറം കാലായിൽ കുടുംബാംഗമാണ്. ദു:ഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.