ഹൃദയാഘാതം: ജെയിംസ് സേവ്യർ (43) സൗദി അറേബ്യയിൽ മരണമടഞ്ഞു

തബുക്ക്: സൗദി അറേബ്യയുടെ വടക്ക് പടിഞ്ഞാറൻ പ്രവിശ്യയായ തബൂക്കിൽ തൃശൂർ അന്തിക്കാട് സ്വദേശി പുത്തൻപീടിക സേവ്യറിന്റെയും ത്രേസ്യയുടേയും മകൻ നിയോം സിറ്റി ജീവനക്കാരൻ കുരുത്തുക്കുളങ്ങര ജെയിംസ് സേവ്യർ (43 വയസ്സ്) ഹൃദയഘാതത്തെ തുടർന്ന് മരണമടഞ്ഞു. തബൂക്ക് അൽബദ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾ പൂർത്തീകരിക്കുന്ന മുറയ്ക്ക് നാട്ടിൽ എത്തിച്ചു സംസ്കരിക്കും.

ഭാര്യ: കളത്തിൽ പറമ്പിൽ സിസി ചാക്കോ. (ഖമീസ് മുഷൈത്ത് മഹാല ചിൽഡ്രൻസ് ഹോസ്‍പിറ്റൽ സ്റ്റാഫ്). മൂന്ന് കുട്ടികളുണ്ട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർത്താലും.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.