ക്രൈസ്തവ എഴുത്തുപുര രണ്ടാമത് കനേഡിയൻ കോൺഫറെൻസ് മാർച്ച് 17 മുതൽ

KE Canada News Desk

ടോറോന്റോ: ക്രൈസ്തവ എഴുത്തുപുര കാനഡ ഒരുക്കുന്ന രണ്ടാമത് കനേഡിയൻ കോൺഫറെൻസ് (KECC) 2023 മാർച്ച് മാസം 17, 18 തീയതികളിൽ Holiday Inn Toronto East 600 Dixon Road, Etobicoke വച്ച് നടത്തപ്പെടുന്നു.

മാർച്ച് 17 വെള്ളിയാഴ്ച വൈകിട്ട് 6.30ന് പ്രഥമ മീറ്റിങ്ങും 18 ശനിയാഴ്ച്ച രാവിലെ 10:00 മണിക്കും വൈകിട്ട് 6:00 മണിക്കുമായി നടത്തപ്പെടുന്ന കോൺഫറെൻസിൽ പാസറ്റർ ഷിബു തോമസ് (USA) ദൈവവചനത്തിൽ നിന്നും സംസാരിക്കുന്നു. ഈ വർഷത്തെ കോൺഫറെൻസിന്റെ ചിന്താവിഷയം: “നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കയില്ലയോ” (സങ്കീ 85:6) എന്നതാണ്.
ക്രൈസ്തവ എഴുത്തുപുര കാനഡ വർഷിപ്പ് ടീം സംഗീതശുശ്രുഷകൾക്കു നേതൃത്വം നൽകുകയും ചെയ്യും.

കാനഡയിൽ ഉള്ള വിവിധ പ്രൊവിൻസിൽ നിന്ന് നിരവധി വിശ്വാസ സമൂഹം എത്തി ചേരുന്ന ഈ മഹാസമ്മേളനത്തിന്റെ ഒരുക്കങ്ങൾ ഏകദേശം പൂർത്തിയായി കൊണ്ട് ഇരിക്കുന്നു.

ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക്ക്, യൂട്യൂബ് ചാനലുകളിൽ തത്സമയ സംപ്രേഷണവും ഉണ്ടായിരിക്കുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply