തേക്കുതോട് (കോന്നി): കുമ്പളാം പൊയ്ക ഇന്ത്യ പെന്തക്കോസ്തു ദൈവസഭാ ശുശ്രൂഷകൻ പാസ്റ്റർ ബിജു ചെറിയാന്റെ ഭാര്യ മാതാവും, തേക്കുതോട് ബ്രദറൺ സഭാംഗമായിരുന്ന പരേതനായ ചരിവ് കാലായിൽ ചാണ്ടി തോമസിന്റെ ഭാര്യയുമായ പൊടിയമ്മ തോമസ് (97) ഇന്ന് വെളുപ്പിനെ നിത്യതയിൽ ചേർക്കപ്പെട്ടു. ശവസംസ്കാര ശുശ്രൂഷ പറക്കോട് പരുത്തിപ്പാറ ബ്രദറൺ സഭയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച (24/02/23) രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിക്കും. തുടർന്ന് ബ്രദറൻ സഭയുടെ ഓഡിറ്റോറിയത്തിലുമായി നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 12 മണിക്ക് മൃതദേഹം സഭാസെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
മക്കൾ: ജോൺ തോമസ്, ജോർജ് തോമസ്, സാംകുട്ടി, മേരിക്കുട്ടി സൂസമ്മ, കുഞ്ഞുകുഞ്ഞമ്മ, ഓമന ലിസി.