ഐ.പി.സി. ഡൽഹി സ്‌റ്റേറ്റ് സണ്ടേസ്ക്കൂൾ ഹിന്ദി പാഠാവലികൾ പ്രകാശനം ചെയ്തു
കുമ്പനാട്: ഐ.പി.സി. ഡൽഹി സ്‌റ്റേറ്റ് സണ്ടേസ്ക്കൂൾ ഹിന്ദി പാഠാവലികൾ ബുധനാഴ്ച്ച കുമ്പനാട് കൺവൻഷനിൽ വച്ച് ഐ.പി.സി ജനറൽ പ്രസിഡൻറ് റവ ഡോ. വൽസൻ എബ്രഹാം ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജിനു നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ ഐ.പി.സി ഡൽഹി സ്‌റ്റേറ്റ് പ്രസിഡൻറ് ഡോ: ഷാജി ദാനിയേൽ ഡൽഹി സ്‌റ്റേറ്റ് സണ്ടേസ്ക്കുളിന്റെ ഹിന്ദി പരിഭാഷ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തി.
തദവസരത്തിൽ ഡൽഹി സ്‌റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജ്, ഡൽഹി സ്‌റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ കെ വി ജോസഫ്, സണ്ടോസ്ക്കൂൾ ഡയറക്ടർ പാസ്റ്റർ ബിനോയി ജേക്കബ് , സണ്ടേസ്കൂൾ ഡെപ്യൂട്ടി ഡയറക്ടർ പാസ്റ്റർ ജെയിംസ് മാത്യു, സെക്രട്ടറി (ബുക്കു പരിഭാഷ) രഞ്ജിത്ത് ജോയി എന്നിവർ സന്നിഹിതരായിരുന്നു.
ഐ.പി.സി. ഡൽഹി സ്റ്റേറ്റ് സണ്ടേസ്ക്കുള്ളിന്റെ നേതൃത്വത്തിൽ ആറാംക്ലാസ്സു മുതൽ പത്താം ക്ലാസ്സുവരെയുള്ള സണ്ടേസ്ക്കുളിന്റെ മലയാളം പാഠാവലികൾ ഹിന്ദിയിലെക്ക് മൊഴിമാറ്റം ചെയ്തു. ഹിന്ദിയിലെക്കു തർജ്ജിമ്മ ചെയ്യപ്പെട്ട ഹിന്ദി പാഠാവലികൾ ആവശ്യമുള്ളവർ സണ്ടോസ്ക്കൂൾ ഡയറക്ടർ പാസ്റ്റർ ബിനോയി ജേക്കബിനെ (Ph:99582 35491) ബന്ധപ്പെടാവുന്നതാണ്.