എഡിറ്റോറിയൽ: എന്തിന് ഇങ്ങനെ? ബിൻസൺ കെ. ബാബു

“എല്ലാവരുടെയും ആവശ്യത്തിനുള്ളത് പ്രകൃതിയിൽത്തന്നെയുണ്ട്. എന്നാൽ, ആരുടെയും അത്യാഗ്രഹം ശമിപ്പിക്കാനുള്ളതില്ല”എന്ന മഹാത്മാ ഗാന്ധിയുടെ വാക്കുകൾ ഈ ദിനത്തിൽ പ്രസക്തമാണ്.

ഡിസംബർ 8ലോക അഴിമതി വിരുദ്ധ ദിനം. ലോകം അഴിമതികളിൽ (Corruption) നിന്ന് മുക്തി നേടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് എല്ലാ വർഷവും ഡിസംബർ 9ന് അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനമായി (International Anti-Corruption Day) ആചരിക്കുന്നത്. 2003 ഡിസംബറിലാണ് അന്താരാഷ്‌ട്ര അഴിമതിക്കെതിരെ പോരാടുന്നതിന് ഐക്യരാഷ്ട്രസഭ ആദ്യ തീരുമാനം നടത്തിയത്. അഴിമതിക്കെതിരായ യുഎൻസിഎസി (UNCAC) യുണൈറ്റഡ് നേഷൻസ് കൺവെൻഷൻ 2003 ഒക്ടോബർ 31ന് രൂപീകരിച്ചു. ഇന്നത്തെ സമൂഹത്തിലെ എല്ലാ മേഖലകളെയും ബാധിച്ചുക്കൊണ്ടിരിക്കുന്ന ഒന്നാണ് അഴിമതി. ഈ അഴിമതി തടഞ്ഞെങ്കിൽ മാത്രമേ നമ്മുടെ സമൂഹത്തിൽ സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുവാൻ കഴിയുകയുള്ളു.

ഇന്ന് പത്ര-ദൃശ്യ മാധ്യമങ്ങൾ നോക്കുകയാണെങ്കിൽ വിവിധങ്ങളായ മേഖലകളിൽ അഴിമതി കേസുകൾ കാണുവാൻ കഴിയും. പണത്തിനുവേണ്ടി എന്തും ചെയ്യാൻ വേണ്ടി നിൽക്കുന്നവർ. അർഹരായവർക്ക് കിട്ടേണ്ടുന്ന പലതും അഴിമതിയിലൂടെ നേടാൻ നോക്കുന്നു.ഇതിനെതിരെ പ്രതികരിക്കാൻ പലർക്കും കഴിയാതെ പോകുന്നു.ഈ ആഗോള പ്രശ്‌നത്തെ അഭിമുഖീകരിക്കേണ്ട ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്ക് മാത്രമല്ല, സമൂഹത്തിലെ ഓരോ പൗരനും ഇക്കാര്യത്തിൽ ഉത്തരവാദിത്വമുണ്ട്. സമൂഹത്തിൽ അഴിമതി തടയുന്നതിന് ഓരോ വ്യക്തികൾക്കും പങ്കുണ്ട്. അർഹരായവർക്ക് അർഹമായ രീതിയിൽ തന്നെ എല്ലാം ലഭിക്കണം. ഒരിക്കലും മറ്റൊരു രീതിയിൽ കരസ്ഥമാക്കുവാൻ ശ്രമിക്കരുത്.

വരും കാലഘട്ടങ്ങളിൽ അഴിമതി തുടച്ചുനീക്കുവാൻ കഴിയണം. അതിന് ഈ സമൂഹത്തിൽ ജീവിക്കുന്ന ഓരോരുത്തർക്കും സാധിക്കും. വിദ്യാഭ്യാസ മേഖലകൾ അതിനുവേണ്ടി നിൽക്കണം. വരും തലമുറയെ അപ്രകാരം പഠിപ്പിക്കുകയും, അത് തെറ്റാണ് എന്ന് ബോധവത്ക്കരണവും നടത്തുകയും വേണം. ഇതിലൂടെ നല്ല ബലവത്തായ ഒരു സമൂഹത്തെ വാർത്തെടുക്കുവാൻ സാധിക്കും.

ബിൻസൺ കെ. ബാബു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.