എബ്രഹാം വർക്കി കുവൈറ്റിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു
കുവൈറ്റ് സിറ്റി: ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഫുൾ ഗോസ്പൽ ചർച്ച് കുവൈറ്റ് സഭാംഗവും തിരുവല്ല എടത്വാ ചെത്തിപുരക്കൽ എബ്രഹാം വർക്കി (72) നവംബർ 28 തിങ്കളാഴ്ച്ച കുവൈറ്റിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില നാളുകളായി കുവൈറ്റ് ക്യാൻസർ സെന്ററിൽ (കെ.സി.സി) ചികിത്സയിലായിരുന്നു. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ ഹസാവി ക്ലിനിക്കിലെ ഉദ്യോഗസ്ഥനായിരുന്നു എബ്രഹാം വർക്കി. ഭാര്യ: വത്സാ വർക്കി (മുൻ മുബാറക്ക് അൽ കബീർ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ്). മക്കൾ: വിനു, വിവിൻ (ഇരുവരും കാനഡ).
സംസ്കാരം പിന്നീട് നാട്ടിൽ നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.