സൗദി ആറേബ്യയിൽ മരണമടഞ്ഞ മഞ്ചേഷ് എബ്രഹാമിന്റെ സംസ്കാരം തിങ്കളാഴ്ച നടക്കും
കോട്ടയം: സൗദി ആറേബ്യയിൽ വച്ച് നവംബർ 20ന് ഹൃദയാഘാതത്തെ തുടർന്ന് നിത്യതയിൽ ചേർക്കപ്പെട്ട മഞ്ചേഷ് എബ്രഹാമിന്റെ സംസ്കാരം തിങ്കളാഴ്ച മുണ്ടക്കയത്ത് നടക്കും. മുണ്ടക്കയം വേലിക്കകത്ത് ഗ്രേയ്സ് വില്ലയിൽ തങ്കച്ചൻ – മോളി ദമ്പതികളുടെ മൂത്ത മകനാണ് മഞ്ചേഷ് എബ്രഹാം. പരേതന് 45 വയസ്സായിരുന്നു. സ്വകാര്യ കമ്പനിയിൽ റിക്രൂട്മെന്റ് ഓഫിസറായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: ജിൻസി തോമസ് (യു.കെ), മക്കൾ: ഹേബ (12), ഹന്ന (9).
സൗദിയിൽ നിന്ന് മൃതദേഹം ഞായറാഴ്ച കോട്ടയത്ത് എത്തിക്കും. തുടർന്ന് തിങ്കളാഴ്ച (19.12.2022) രാവിലെ 7.30നു കൊട്ടയം പരുത്തുംപാറയിലുള്ള സ്വഭവനത്തിൽ കൊണ്ടുവരികയും ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 10.30നു കുടുംബവീടായ മുണ്ടക്കയം വണ്ടൻപതാലിലെ (വേലിക്കകത്ത്) വീട്ടിൽ എത്തിക്കുകയും ശേഷം3.30 നു മുണ്ടക്കയം ന്യൂ ഇന്ത്യ ദൈവസഭയുടെ സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്. വേർപാടിന്റെ വേദനയിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും..