എഡിറ്റോറിയൽ : മുന്നറിയിപ്പുകൾ അവഗണിക്കരുത് | ബിൻസൺ കെ. ബാബു

ഇന്ന് ലോക സുനാമി ബോധവത്ക്കരണ ദിനം (World Tsunami Awareness Day). സുനാമി’ എന്ന വാക്ക് ഒരു ജാപ്പനീസ് പദമാണ്. ‘സു’ എന്നാല്‍ തുറമുഖം. ‘നാമി’ എന്നാല്‍ തിരമാല. ഇവ ചേര്‍ന്നാണ് സുനാമി എന്ന വാക്കുണ്ടായത്. സമുദ്രത്തിനടിയിലോ സമീപത്തോ സംഭവിക്കുന്ന ഭൂകമ്പങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന വലിയ തിരമാലകളുടെ ഒരു പ്രതിഭാസമാണ് സുനാമി. വർത്തമാന ലോക ചരിത്രത്തിൽ 2004 ൽ നടന്ന സുനാമി ആയിരുന്നു വലിയ അപകടം നിറഞ്ഞത്. അത് കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളെ, വിവിധ രാജ്യങ്ങളെ അപകടത്തിലാക്കി.
സുനാമിയെക്കുറിച്ച് (Tsunami) ബോധവത്ക്കരണം നടത്താനും, അപകടസാധ്യത കുറയ്ക്കുന്നതിനുള്ള ആധുനിക സംവിധാനങ്ങളെപ്പറ്റി രാജ്യങ്ങളോടും അന്താരാഷ്ട്ര സംഘടനകളോടും ആഹ്വാനം ചെയ്തുകൊണ്ടാണ് ഈ ദിനം ആചരിക്കുന്നത്. 2015 ഡിസംബറിലാണ് യുഎന്‍ (UN) ജനറല്‍ അസംബ്ലി നവംബര്‍ 5 ലോക സുനാമി ബോധവല്‍ക്കരണ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.

ജപ്പാന്റെ ആശയമാണ് ലോക സുനാമി ബോധവത്ക്കരണ ദിനം എന്നത്. സുനാമി പല ആവർത്തികൾ ഉണ്ടായതിനാൽ ആവര്‍ത്തിച്ചുള്ള ഇത്തരം സംഭവങ്ങൾ കാരണം ജപ്പാന്‍ സുനാമിയെ നേരിടാന്‍ കൂടുതല്‍ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. ഇപ്പോൾ യുഎന്‍ ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ (UNDRR) യുഎന്നിന്റെ മറ്റ് സംവിധാനങ്ങളുമായി സഹകരിച്ചാണ് ലോക സുനാമി ബോധവത്ക്കരണ ദിനം ആചരിക്കുന്നത്.

വരും നാളുകളിൽ സുനാമി അപകടങ്ങൾ ഉണ്ടാകുമെന്ന് പല രാജ്യങ്ങളിലും മുന്നറിയുപ്പുകൾ ഉണ്ട്. 2030 ആകുമ്പോയേക്കും ഈ ബോധവത്ക്കരണം വഴിയും, വികസ്വര രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര സഹകരണം വര്‍ദ്ധിപ്പിക്കുന്നത് വഴിയും സുനാമിയെ നേരിടാന്‍ എല്ലാ രാജ്യങ്ങളും തയ്യാറാകുമെന്നും, പ്രതിരോധശേഷിയുള്ളവരായി തീരുമെന്നും കരുതപ്പെടുന്നു.

മുന്നറിയിപ്പുകൾ ഒരിക്കലും അവഗണിക്കരുത്. സർക്കാരുകൾ നൽകുന്ന മുന്നൊരുക്കങ്ങൾ തീർച്ചയായും പാലിക്കേണ്ടത് ആവശ്യമാണ്. ഇപ്പോഴത്തെ ആധുനിക സാങ്കേതിക സംവിധാനങ്ങൾ പെട്ടന്ന് മുന്നറിയിപ്പുകൾ തരാനുള്ള കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ നാം അതിനെ പ്രോത്സാഹിപ്പിക്കുകയും, അതിനോട് സഹകരിക്കുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. ഇതുപോലെയുള്ള ദുരിന്തങ്ങൾ ഉണ്ടാകാതെ, മനുഷ്യജീവിതങ്ങൾക്ക് അപകടങ്ങൾ ഉണ്ടാകാതെ നമ്മുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.

ബിൻസൺ കെ. ബാബു

-ADVERTISEMENT-

-ADVERTISEMENT-

You might also like