ഇന്നത്തെ ചിന്ത : മൂല്യമുള്ള ജ്ഞാനം | ജെ. പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 2:6
യഹോവയല്ലോ ജ്ഞാനം നല്കുന്നതു; അവന്റെ വായിൽനിന്നു പരിജ്ഞാനവും വിവേകവും വരുന്നു.

ജ്ഞാനം കണ്ടെത്തുന്നതിനുള്ള വ്യവസ്ഥകളെക്കുറിച്ചാണ് അദ്ധ്യായം രണ്ട് വ്യക്തമാക്കുന്നത്. ജ്ഞാനത്തിന് മുഖ്യം ദൈവഭയമാണെങ്കിൽ അതിനെ എങ്ങനെ മനസിലാക്കാൻ കഴിയും എന്നും കണ്ടെത്താൻ കഴിയുമെന്നും അറിഞ്ഞിരിക്കണം. പ്രിയരേ, ആത്മാർത്ഥതയോടെ ജ്ഞാനം അന്വേഷിക്കുന്നവർക്ക് ദൈവം അത് ദാനമായി നൽകുന്നു. അതിലൂടെ പരിജ്ഞാനവും വിവേകവും നേടിയെടുക്കാനും സാധിക്കുന്നു. ഇയ്യോബ് 32:9 പറയുന്നത് ശ്രദ്ധിക്കൂ, “പ്രായം ചെന്നവരത്രേ ജ്ഞാനികൾ എന്നില്ല; വൃദ്ധന്മാരത്രേ ന്യായബോധമുള്ളവർ എന്നുമില്ല”. എന്നാൽ യാക്കോബ് 1:5 പറയുന്നത് ഇങ്ങനെ, “നിങ്ങളിൽ ഒരുത്തന്നു ജ്ഞാനം കുറവാകുന്നു എങ്കിൽ ഭർത്സിക്കാതെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോൾ അവന്നു ലഭിക്കും”.

ജെ. പി വെണ്ണിക്കുളം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading