‘ഉരുക്കുമനുഷ്യന്‍’; ജെ ജെ ഇറാനി അന്തരിച്ചു

KE News Desk| Delhi

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ എന്ന് അറിയപ്പെടുന്ന ജെ ജെ ഇറാനി അന്തരിച്ചു. 86 വയസായിരുന്നു.
ടാറ്റാ സ്റ്റീലിന്റെ മുന്‍ മാനേജിങ് ഡയറക്ടറായ ജെ ജെ ഇറാനി ജംഷഡ്പൂരിലെ ടാറ്റാ ആശുപത്രിയില്‍ ഇന്നലെ രാത്രിയാണ് മരിച്ചത്.

വ്യവസായ രംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകള്‍ മാനിച്ച്‌ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. ജെ ജെ ഇറാനിയുടെ മരണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി ടാറ്റാ സ്റ്റീല്‍ പ്രസ്താവനയില്‍ അറിയിച്ചു. ടാറ്റാ ഗ്രൂപ്പിന്റെ വിവിധ ബോര്‍ഡുകളില്‍ അംഗമായിരുന്നു.
2011ല്‍ നീണ്ട 43 വര്‍ഷത്തെ സേവനം അവസാനിപ്പിച്ചാണ് ജെ ജെ ഇറാനി ടാറ്റാ സ്റ്റീലില്‍ നിന്ന് പടിയിറങ്ങിയത്. 1936ല്‍ നാഗ്പൂരിലാണ് അദ്ദേഹം ജനിച്ചത്. 1963ല്‍ യുകെയിലെ ഷെഫീല്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ലോഹസംസ്‌കരണ ശാസ്ത്രത്തില്‍ പിഎച്ച്‌ഡി നേടി. ബ്രിട്ടീഷ് അയണ്‍ ആന്റ് സ്റ്റീല്‍ റിസര്‍ച്ചിലാണ് അദ്ദേഹം ഔദ്യോഗിക സേവനം ആരംഭിക്കുന്നത്. 1968ലാണ് ടാറ്റാ സ്റ്റീലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.