ഇന്നത്തെ ചിന്ത : സഹായം|ജെ.പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 121:1 ഞാൻ എന്റെ കണ്ണു പർവ്വതങ്ങളിലേക്കു ഉയർത്തുന്നു; എനിക്കു സഹായം എവിടെനിന്നു വരും?

പലപ്പോഴും നാം ചോദിച്ചിട്ടുള്ള ചോദ്യമാണിത്. ആര് സഹായിക്കും? എന്ന് ഒരു അഭിവൃദ്ധി ഉണ്ടാകും? വല്ല നന്മക്കും വകയുണ്ടോ എന്നിങ്ങനെ… ഇതെല്ലാം ചോദിക്കാനുള്ള കാരണം നമ്മുടെ നോട്ടം ഭൂമിയിൽ തന്നെ ആയതുകൊണ്ടല്ലേ? കണ്ണുകൾ ഉയരത്തിലേക്കു നോക്കട്ടെ, അപ്പോൾ കാണാം സഹായിപ്പാൻ കഴിവുള്ളവൻ അവിടെയുണ്ടെന്ന്. പ്രിയരേ, ഒരു ക്രിസ്തു വിശ്വാസി സംശയം ഉള്ള വ്യക്തി ആകരുത്, പ്രത്യുത, സംശയം കൂടാതെ വിശ്വസിക്കുന്നവരാകണം. യെശയ്യാ 40:26 നോക്കുക, “നിങ്ങൾ കണ്ണു മേലോട്ടു ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാർ? അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെ എല്ലാം പേർ ചൊല്ലി വിളിക്കയും ചെയ്യുന്നു; അവന്റെ വീര്യമാഹാത്മ്യംനിമിത്തവും അവന്റെ ശക്തിയുടെ ആധിക്യംനിമിത്തവും അവയിൽ ഒന്നും കുറഞ്ഞു കാണുകയില്ല”.

ജെ.പി വെണ്ണിക്കുളം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading